വെടിക്കെട്ട് പ്രകടനവുമായി ടി 20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത സഞ്ജുവിന്റെ അടുത്ത ലക്ഷ്യം 2026 ഐപിഎൽ കിരീടമാണ്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയ താരം തന്റെ ആദ്യ സീസണിൽ തന്നെ ചെന്നൈക്ക് കപ്പ് നേടി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സാക്ഷാൽ എം എസ് ധോണിയോടൊപ്പം സഞ്ജു പാർട്ട്ണർഷിപ്പ് പടുത്തുയർത്തുന്നത് കാണാനാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൂടുമാറിയതില്‍ പ്രതികരിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ആര്‍സിബി താരം ഫാഫ് ഡുപ്ലെസിസ്. രാജസ്ഥാന്‍ റോയല്‍സെന്ന് കേട്ടാല്‍ തന്നെ സഞ്ജു സാംസണിന്റെ മുഖമാണ് മനസിലേക്ക് വരികയെന്നും ടീമിന് അവരുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി ഡുപ്ലെസിസ് പ്രതികരിച്ചു.
Read more
‘ഐപിഎല്ലിന്റെ ചരിത്രത്തിലുടനീളം നോക്കിയാൽ ഓരോ ടീമിനും ഓരോ ഇന്ത്യൻ താരങ്ങളുണ്ട്. ചെന്നൈയ്ക്ക് ധോണിയും മുംബൈയ്ക്ക് രോഹിത്തും ആര്‍സിബിക്ക് കോഹ്‌ലിയും രാജസ്ഥാനെന്ന് പറയുമ്പോള്‍ തനിക്ക് ആദ്യം ഓര്‍മയില്‍ വരുന്നത് സഞ്ജുവിന്റെ മുഖമാണ്. സഞ്ജു ഒരു യുവതാരമാണെങ്കിലും അദ്ദേഹം ആ ഫ്രാഞ്ചൈസിയുടെ മുഖമായി മാറിയിരുന്നു. ഇപ്പോൾ രാജസ്ഥാൻ റോയൽസിന് അവരുടെ മുഖം നഷ്ടമായിരിക്കുകയാണ്. റോയൽസിന്റെ ആരാധകർക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം സഞ്ജു രാജസ്ഥാനിൽ വളരെ വലിയ റോളാണ് നിർവഹിച്ചിരുന്നത്’, ഡുപ്ലെസി പറഞ്ഞു.







