സഞ്ജു കാരണമല്ല, ആ മൂന്നു താരങ്ങള്‍ ഉള്ളതുകൊണ്ടാണ് റോയല്‍സ് ശക്തരായി ഇരിക്കുന്നത്; തോറ്റ രാജസ്ഥാന്റെ മുതുകില്‍ ചവിട്ടി മഞ്ജരേക്കര്‍

കഴിഞ്ഞ സീസണിലെ പോലെ തന്നെ ഈ സീസണിലും മികച്ച പ്രകടനം തന്നെയാണ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അവസാന രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളൊന്നും നിലവില്‍ അവര്‍ക്കില്ല. എന്നാല്‍ ഇപ്പോഴിതാ തുടര്‍ച്ചയായ തോല്‍വിയില്‍ രാജസ്ഥാനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് സഞ്ജസ് മഞ്ജരേക്കര്‍. രാജസ്ഥാന്റെ പ്രധാന വീക്ക്‌നെസിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടിയിരിക്കുന്നത്.

ജോസ് ബട്ലര്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ കാരണമാണ് രാജ്സ്ഥാന്‍ റോയല്‍സ് ഇത്രയും മികച്ച ടീമായി മാറിയതെന്നു ഞാന്‍ കരുതുന്നു. എല്ലാ ഏരിയകളും റോയല്‍സ് കവര്‍ ചെയ്തിട്ടുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഡെത്ത് ഓവറുകളിലെ ബോളിംഗ് അവര്‍ക്കു ഒരു പ്രശ്നം തന്നെയാണെന്നു ഞാന്‍ കരുതുന്നു. ഗുജറാത്ത് ടൈറ്റന്‍സിനും ഇതേ പോരായ്മയുണ്ട്- മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം, ഈ സീസണില്‍ തന്നെ സംബന്ധിച്ച് ഏറ്റവും മികച്ച ടീം രാജസ്ഥാന്‍ റോയല്‍സാണെന്ന് ടോം മൂഡി പറഞ്ഞു. ഏറെക്കുറ എല്ലാ ഏരിയകളും അവര്‍ കവര്‍ ചെയ്തിട്ടുണ്ട്. ടീമിന്റെ എല്ലാ വശങ്ങളും റോയല്‍സ് മെച്ചപ്പെടുത്തിയതായി കാണാന്‍ സാധിക്കും. ലേലത്തില്‍ ലക്ഷ്യം വെച്ച ജേസണ്‍ ഹോള്‍ഡറെ പുതുതായി ടീമിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞത് അവരെ അതിനു സഹായിക്കുകയും ചെയ്തു- ടോം മൂഡി ചൂണ്ടിക്കാട്ടി.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരോട് നേരിയ മാര്‍ജിനിലാണ് റോയല്‍സ് പരാജയം നുണഞ്ഞത്. ബാറ്റിംഗിലെ ചില പോരായ്മകളാണ് അവരെ ജയത്തില്‍ നിന്നകറ്റിയത്. 27നു വ്യാഴാഴാഴ്ച പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സുമായിട്ടാണ് അവരുടെ അടുത്ത മത്സരം.