ഒരിക്കല്‍ കൂടി പരാജയപ്പെടുകയാണെങ്കില്‍ അവനെ നന്ദി പറഞ്ഞ് യാത്രയാക്കാം; തുറന്നടിച്ച് ഇന്ത്യന്‍ മുന്‍ താരം

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിട്ട ഏറ്റവും വലിയ പ്രശ്‌നമായിരുന്നു മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയുടെ താളപ്പിഴ. രഹാനെയെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ, ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രഹാനെയ്ക്ക് ഒരവസരംകൂടി നല്‍കണമെന്ന അഭിപ്രായക്കാരനാണ്. എന്നാല്‍ അവിടെയും പരാജയപ്പെട്ടാല്‍ രഹാനെയെ ടീമില്‍ നിന്ന് പുറത്താമെന്ന് സെവാഗ് പറയുന്നു.

‘വിദേശ പര്യടനം നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്നതാണ്. അവിടെ മോശം പ്രകടനം നടത്തിയ ബാറ്റ്‌സ്മാനും നാട്ടിലെ പരമ്പരയില്‍ ഒരവസരംകൂടി നല്‍കണം. സ്വന്തം മണ്ണിലും ഫോം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കാം.’

Virendra Sehwag takes cricket coaching online with sports startup Cricuru |  Business Standard News

‘മഹാന്‍മാരായ കളിക്കാരില്‍ ചിലര്‍ തുടര്‍ച്ചയായ എട്ട്, ഒമ്പത് ഇന്നിംഗ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും നേടാതെ പരാജയപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നിട്ടും അവരെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. പിന്നീട് അവര്‍ നന്നായി കളിക്കുകയും ടെസ്റ്റില്‍ ഒരു വര്‍ഷം 1200-1500 റണ്‍സ് വരെ നേടുകയും ചെയ്തു.’

Deep Dasgupta on Ajinkya Rahane: Don't think he is the same player that he  was in 2015-16 - Sports News

‘എല്ലാവരും മോശം അവസ്ഥയിലൂടെ കടന്നു പോകുന്നതാണ്. നിങ്ങളുടെ താരത്തിനെ എങ്ങനെ പിന്തുണക്കുന്നുവെന്നതിലാണ് കാര്യം. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ നടക്കുന്ന അടുത്ത രഹാനയ്ക്ക് അവസരം നല്‍കണം. ഇവിടെയും പരാജയപ്പെടുകയാണെങ്കില്‍, രഹാനെയെ നന്ദി പറഞ്ഞ് യാത്രയയക്കാം’ സെവാഗ് പറഞ്ഞു.