പന്തിന്‍റെ മോശം പ്രകടനത്തിന് കാരണം ധോണി; തുറന്നു പറഞ്ഞ് മുന്‍ സെലക്ടര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഏരെ പ്രതീക്ഷയോടെ വരവേറ്റ താരമാണ് യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. അടുത്ത എം.എസ് ധോണി എന്നുവരെ ആരാധകര്‍ പന്തിനെ വിശേഷിപ്പിച്ചു. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ മികച്ചു നിന്ന് പന്ത് പിന്നീട് ഫ്‌ളോപ്പാകുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇത്തരത്തില്‍ പന്ത് ഫ്ളോപ്പാവാനുള്ള യഥാര്‍ത്ഥ കാരണം ധോണിയാണെന്ന് പറയുകയാണ് മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്.

“ഓരോ തവണ റിഷഭ് പന്ത് ഇന്ത്യക്കായി കളിക്കാനിറങ്ങുമ്പോഴും താരതമ്യം ചെയ്യപ്പെട്ടത് ധോണിയോടായിരുന്നു. അദ്ദേഹത്തിന്റെ അതേ നിലവാരത്തില്‍ പന്തും കളിക്കണമെന്ന് ആരാധകരും ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്തു. ഈ അമിതപ്രതീക്ഷയുടെ സമ്മര്‍ദ്ദം പിന്നീട് പന്തിനെയും പിടികൂടി. ഇതില്‍ നിന്നും പുറത്തു കടക്കണമെന്ന് പല തവണ താരത്തോടു ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്.”

The MSK Prasad debate: Would India

“ആളുകളുടെ താരതമ്യം കാരണം പന്തും തന്നെ ധോണിയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങി. പക്ഷെ എല്ലായ്പ്പോഴും ധോണിയുടെ നിഴല്‍ മാത്രമായിരുന്നു അദ്ദേഹം. ധോണിയാവണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് പന്ത് അദ്ദേഹത്തിന്റെ ശൈലി അനുകരിക്കാനും തുടങ്ങി. ധോണിയുടെ പല രീതികളും പന്തും പിന്തുടര്‍ന്നു. നിങ്ങള്‍ക്കു അദ്ദേഹത്തിന്റെ പ്രകടനം പരിശോധിച്ചാല്‍ ഇതു ബോദ്ധ്യമാകും.” പ്രസാദ് പറഞ്ഞു.

Rishabh Pant, MS Dhoni, Pant on Dhoni, Pant replaces Dhoni, Rishabh Pant-MS Dhoni Team India, Rishabh Pant Team India, Pant First-Choice Wicketkeeper, Rishabh Pant talks about challenges in absence of Dhoni, Dhoni

ലോക കപ്പിനു ശേഷം പന്തിന് ഇന്ത്യ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയെങ്കിലും അവയൊന്നും മുതലാക്കാന്‍ താരത്തിനായില്ല. ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമില്‍ പന്തിനു വിക്കറ്റ് കീപ്പര്‍ സ്ഥാനവും നഷ്ടമായിക്കഴിഞ്ഞു. കെ.എല്‍ രാഹുലാണ് ഈ റോളിനു പുതിയ അവകാശി. ഇത്തവണത്തെ ഐ.പി.എല്‍ സീസണിലൂടെ ശക്തമായ ഒരു തിരിച്ചുവരവാകും പന്ത് ഉന്നംവെയ്ക്കുക.