നീ നിന്റെ തടി കുറയ്ക്കുക, അതിനുശേഷം ടീമിലെ സ്ഥിരസ്ഥാനം ആഗ്രഹിക്കാം; ഇന്ത്യൻ സൂപ്പർ താരത്തിന് ഉപദേശം നൽകിയത് സഹീർ ഖാൻ

സഹീര്‍ ഖാന്റെ ഉപദേശമാണ് ശര്‍ദുല്‍ താക്കൂറിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചതെന്ന് ഇന്ത്യയുടെ മുന്‍ പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി. അമിതഭാരം കുറയ്ക്കാനായിരുന്നു ശര്‍ദ്ദുല്‍ ടാക്കൂറിനോടു കരിയറിന്റെ തുടക്കകാലത്തു സഹീര്‍ ഖാന്‍ ഉപദേശിച്ചതെന്നു ധവാല്‍ കുല്‍ക്കര്‍ണി പറയുന്നു.

‘കരിയറില്‍ ഉയര്‍ന്ന തലത്തില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഭാരം കുറച്ച് കൂടുതല്‍ ഫിറ്റ്നസ് നേടിയെടുക്കാന്‍ സഹീര്‍ ആവശ്യപ്പെട്ടു. സഹീറിന്റെ ഈ വാക്കുകളെ ശര്‍ദ്ദുല്‍ എഴുതിത്തള്ളിയില്ല. ഈ ഉപദേശത്തെ താരം ഹൃദയത്തോടു ചേര്‍ത്തു.’

‘ആ സമയത്തു 83 കിഗ്രാമായിരുന്നു ശര്‍ദ്ദുലിന്റെ ഭാരം. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കു ശേഷം മുംബൈ ടീമിന്റെ ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹം 13 കിഗ്രാം ഭാരം കുറച്ചിരുന്നു’ കുല്‍ക്കര്‍ണി വെളിപ്പെടുത്തി.