ദയവ് ചെയ്ത് ഹാർദിക്കിനെ നായകനാക്കരുത്, അവനെ മാത്രം ഇനി രോഹിത്തിന് പകരക്കാരനാക്കുക; അഭ്യർത്ഥനയുമായി ഇതിഹാസം

എത്ര ഒകെ വിമർശനം കിട്ടിയാലും ഇടയ്ക്കിടെ ഉള്ള നായക് മാറ്റം ഇന്ത്യ ഇപ്പോഴും തുടരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. നിയുക്ത വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറയുടെയും അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും വെറ്ററൻ ഓപ്പണർ ശിഖർ ധവാനും രോഹിത് ശർമ്മയില്ലാത്ത ടീമിനെ നയിച്ചിരുന്നു. ധവാൻ ഏകദിനത്തിൽ രോഹിത് ഇല്ലാത്ത സമയത്ത് ഇന്ത്യയെ നയിച്ചപ്പോൾ ഹാർദിക് ടി20 യിലാണ് ഇന്ത്യയെ നയിച്ചത്.

ഇപ്പോഴിതാ ഇന്ത്യയുടെ പുതിയ ടി20 ഐ ക്യാപ്റ്റനായി പാണ്ഡ്യയെ നിയമിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറും മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും കരുതുന്നു. ഋഷഭ് പന്തിനെയും രാഹുലിനെയും പിന്തള്ളി ആ സ്ഥാനത്തിന് ഹാർദിക് അർഹൻ ആണെന്നും ഗവാസ്‌ക്കർ പറഞ്ഞു. എന്നാൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനീന്ദർ സിംഗ് പരിമിത ഓവർ നായകനാകാൻ മറ്റൊരു താരത്തിന്റെ പേരാണ് നിർദേശിക്കുന്നത്.

“കഴിഞ്ഞ 3-4 വർഷമായി ഞാൻ ഇത് പറയുന്നു, ശ്രേയസ് അയ്യർ എന്റെ പ്രിയപ്പെട്ടവനാണെന്ന്. കളിക്കളത്തിലെ അവന്റെ പോസിറ്റീവ് എനർജിയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അവൻ വളരെ പോസിറ്റീവ് ആയ ഒരാളാണ്. ബാറ്റ് ചെയ്യുമ്പോൾ അവന്റെ സമീപനം നിങ്ങൾക്ക് കാണാൻ കഴിയും, അവൻ ബാറ്റ് ചെയ്യാൻ വരുമ്പോഴെല്ലാം അവൻ റൺസിനായി ദാഹിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ‘ഞാൻ കുറച്ചുനേരം വിക്കറ്റിൽ നിൽക്കും, എന്നിട്ട് ഞാൻ റൺസ് സ്‌കോർ ചെയ്യാൻ തുടങ്ങും’ എന്ന് കരുതുന്ന ആളല്ല അദ്ദേഹം. അവൻ ബൗണ്ടറി നേടാൻ ശ്രമിച്ചിട്ടും അത് നേടിയില്ലെങ്കിൽ സിംഗിളുകൾ നേടാൻ എങ്കിലും ശ്രമിക്കും.”