എന്നെക്കാൾ വലിയ താരങ്ങൾക്ക് ചിലപ്പോൾ റൺസ് എടുക്കാൻ പറ്റുന്നില്ല, പിന്നെയാണോ ഞാൻ

വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകൾ താരങ്ങളെ ലേലത്തിൽ എടുത്തത്. താരങ്ങളിൽ ചിലർ പെരുമക്കൊത്ത പ്രകടനം പുറത്തെടുത്തപ്പോൾ ചിലർ നിരാശപെടുത്തി. അങ്ങനെ നിരാശപെടുത്തിയവരിൽ പ്രമുഖനനാണ് മുംബൈ ഓപ്പണർ ഇഷാൻ കിഷൻ.

ഒരിക്കലും തങ്ങളുടെ ചരിത്രത്തിൽ മുടക്കിയിട്ടില്ലാത്ത തുകക്ക് മുംബൈ ടീമിൽ എത്തിച്ച താരം. 15 കോടി മുടക്കി എത്തിയെങ്കിലും തുടക്കത്തിലേ രണ്ട് മത്സരങ്ങൾക്ക് ശേഷം ഫോം നഷ്ടപ്പെട്ട്. താരത്തിന്റെ മെല്ലെപ്പോക്കും മുംബൈ സ്കോറിങ്ങിനെ ബാധിച്ചു. അവസാന കുറച്ച് മത്സരങ്ങളായി താളം കണ്ടെത്തിയതിന്റെ സൂചനകൾ കാണിച്ചപ്പോൾ ഒരുപാട് വൈകിപ്പോയിരുന്നു.

ക്രിസ് ഗെയ്‌ലിനെ പോലെയുള്ള കളിക്കാർ പോലും (റൺസ് നേടാൻ)) സമയമെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,” ചൊവ്വാഴ്ച രാത്രി സൺറൈസേഴ്‌സ് ഹൈദരാബാദിനോട് മൂന്ന് റൺസിന് എംഐ തോറ്റതിന് ശേഷം മത്സരത്തിന് ശേഷമുള്ള കോൺഫറൻസിൽ കിഷൻ പറഞ്ഞവാക്കുകളാണിത്.

“എല്ലാ ദിവസവും ഒരു പുതിയ ദിവസമാണ്, എല്ലാ മത്സരങ്ങളും പുതിയതാണ്. ചില ദിവസം, നിങ്ങൾക്ക് നല്ല തുടക്കം ലഭിക്കും, ചില ദിവസം, എതിരാളികൾ കൂടുതൽ മികച്ചവരാകുന്നു.”

“ഡ്രസ്സിംഗ് റൂമിൽ ഞങ്ങൾ ഇടുന്ന പ്ലാനുകൾ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ആയിരിക്കില്ല. കളിയുടെ സാഹചര്യം വിശകലനം ചെയ്യാതെ തകർത്തടിക്കുന്നത് അല്ല തന്റെ റോളെന്ന് അദ്ദേഹം പറഞ്ഞു.

സീസണിലെ മോശം പ്രകടനത്തിന് ഒരുപാട് വിമർശനം താരം കേട്ടു.