പന്ത് തിരിച്ചുവരവ് അറിയിച്ചിരിക്കുന്നു, സഞ്ജുവിന് കിട്ടിയിരിക്കുന്നത് വമ്പൻ പണി; ഇനി ലോകകപ്പ് ടീമിലെത്താൻ ഒറ്റ വഴി മാത്രം

ഐപിഎലിൽ സ്വന്തം കാണികൾക്ക് മുമ്പിൽ കെകെആറിനെതിരെ 106 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്ത ഉയർത്തിയ 273 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി വെറും 166 റൺസിന് പുറത്താക്കുക ആയിരുന്നു. ഈ സീസണിൽ തന്നെയാണ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 277 സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയത്. അത് മറികടക്കാൻ സാധിച്ചില്ലെങ്കിലും കൊൽക്കത്ത അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് നേടിയത്. ഡൽഹി ഇന്നിങ്സിൽ അവരെ സഹായിച്ചത് 25 പന്തിൽ 55 റൺസാണ് നേടിയത്. ആ ഇന്നിങ്‌സാണ് തോൽവി ഭാരം അൽപ്പമെങ്കിലും കുറക്കാൻ ഡൽഹിയെ സഹായിച്ചത്.

4 മത്സരങ്ങളിൽ നിന്ന് 152 റൺസുമായി ലീഗിൽ പന്ത് തന്റെ മികവ് കാണിക്കുമ്പോൾ പണി കിട്ടിയിരിക്കുന്നത് സഞ്ജുവിന് തന്നെയാണ്. ലീഗിൽ നല്ല രീതിയിൽ തുടങ്ങാൻ സാധിച്ചെങ്കിലും സഞ്ജു പിന്നെ കളിച്ച 2 മത്സരങ്ങളിലും നിരാശപെടുത്തിയത് താരത്തിന് പണിയാകും. ലോകകപ്പ് ടീമിൽ എത്തണമെങ്കിലും തന്നോട് മത്സരിക്കുന്ന ബാക്കി താരങ്ങളേക്കാൽ റൺ സഞ്ജുവിന് നേരിടേണ്ടതായിട്ടുണ്ട്. സഞ്ജുവുമായി മത്സരിക്കുന്ന പ്രധാന താരങ്ങൾ പന്ത്, ഇഷാൻ കിഷൻ, കെഎൽ രാഹുൽ എന്നിവരാണ് അതോടൊപ്പം ജിതേഷ് ശർമ്മയും ലിസ്റ്റിൽ ഉണ്ട്.

ഇതിൽ പന്ത് മികച്ച പ്രകടനം ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. രാഹുൽ കീപ്പർ എന്ന നിലയിൽ ടീമിൽ എത്തി ഇല്ലെങ്കിൽ പോലും ബാറ്റർ എന്ന നിലയിൽ ടീമിൽ ഉണ്ടാകും. അവിടെ സഞ്ജുവിന് ടീമിൽ എത്തണമെങ്കിൽ ഇരു താരങ്ങൾക്കും മുകളിൽ ഒരു പ്രകടനം നടത്തേണ്ടതായി വരും. സഞ്ജുവിനെ പല കാലഘട്ടത്തിലും ചതിച്ച സ്ഥിരത കുറവ് എന്ന പ്രശ്നം ഇനി തുടർന്നാൽ ലോകകപ്പ് ടീമിലെ സ്ഥാനം രാജസ്ഥാൻ നായകന് മറക്കേണ്ടതായി വരും.

ടോപ് ഓർഡറിൽ കളിക്കുന്നതിനാലും ആവശ്യത്തിന് സമയം എടുത്ത് കളിക്കാനുള്ള അവസരം ഉള്ളതിനാലും സഞ്ജു ഇനി വലിയ ഇന്നിങ്‌സുകൾ കളിക്കണം. അല്ലെങ്കിൽ സഹതാരങ്ങളോട് സഞ്ജു തോൽക്കേണ്ടതായി വരും.