2025-ലെ ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍; ഇന്ത്യ വിട്ടു നില്‍ക്കുമോ?

അടുത്ത പത്തു വര്‍ഷത്തെ ഐസിസി ടൂര്‍ണമെന്റുകളുടെ വേദികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എട്ട് ടൂര്‍ണമെന്റുകളുടെ ഷെഡ്യൂളാണ് ഐസിസി പ്രഖ്യാപിച്ചത്. നാല് ടി20 ലോക കപ്പുകള്‍, രണ്ട് ഏകദിന ലോക കപ്പുകള്‍, രണ്ട് ചാമ്പ്യന്‍സ് ട്രോഫികള്‍ എന്നിവയാണവ. 12 വ്യത്യസ്ത രാജ്യങ്ങളായിട്ടാണ് ഈ ടൂര്‍ണമെന്റുകള്‍ നടക്കുന്നത്.

2025 ലെ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പാകിസ്ഥാനാണ് വേദിയാകുന്നത്. വലിയൊരു ഇടവേളക്ക് ശേഷമാണ് ഐസിസി ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ വേദിയാവുന്നത്. 1996ലെ ഏകദിന ലോക കപ്പാണ് അവസാനമായി പാകിസ്ഥാനില്‍ നടന്ന ഐസിസി ടൂര്‍ണമെന്റ്. പാകിസ്ഥാന്‍ വേദിയാകുന്നതോടെ ഇന്ത്യയുടെ തീരുമാനം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

T20 World Cup India vs Pakistan T20 WC IND vs PAK Virender Sehwag Irfan Pathan Harbhajan Singh reaction on India 1st defeat in World Cup Against Pakistan - Latest Cricket News -

പാകിസ്ഥാനില്‍ ഏഷ്യാ കപ്പ് നടത്തിയാല്‍ വിട്ടു നില്‍ക്കുമെന്ന് പറഞ്ഞ ബിസിസിഐ ഇവിടെ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി പരമ്പര കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് രണ്ട് ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

IND vs PAK T20 World Cup: Pakistan beat India by 10 wickets | Cricket News – India TV

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യ വിട്ടുനില്‍ക്കാനുള്ള സാദ്ധ്യത ഏറെയാണ്. അതേസമയം ഇന്ത്യ വിട്ടുനില്‍ക്കുന്നത് സാമ്പത്തികമായി ഐസിസിക്ക് വലിയ നഷ്ടമുണ്ടാക്കും. അതിനാല്‍ ബിസിസിഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഐസിസി നടത്തുമെന്നുറപ്പ്.