പാകിസ്ഥാന്‍ താരത്തെ ഹോട്ടല്‍ റൂമിലിട്ട് മര്‍ദ്ദിച്ച് സഹതാരങ്ങള്‍, മൂക്കില്‍നിന്ന് രക്തസ്രാവം

ഒരു പാക്കിസ്ഥാന്‍ കളിക്കാരനെ ഒരു ഹോട്ടലില്‍വെച്ച് സഹതാരങ്ങള്‍ മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഏറ്റവും പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റുകളില്‍ ഒരാളായ ഷൊയ്ബ് ജാട്ടാണ് എക്സില്‍ ഞെട്ടിക്കുന്ന ഈ വാര്‍ത്ത വെളിപ്പെടുത്തിയത്.

പാകിസ്ഥാന്‍ ക്രിക്കറ്റിന് ഒരു ഇരുണ്ട വശമുണ്ട്: ഒരു പുതിയ ദേശീയ കളിക്കാരനെ അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് കളിക്കാര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വെച്ച് അടിച്ചു. താരത്തിന്റെ മൂക്കില്‍നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു- ഷൊയ്ബ് എക്‌സില്‍ കുറിച്ചു.

നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പിസിബി ചെയര്‍മാന്‍ സ്ഥാനം സാക്ക അഷ്റഫ് അടുത്തിടെ രാജിവച്ചിരുന്നു.

നിരവധി റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടി20 ലീഗുകളില്‍ കളിക്കാന്‍ ഗവേണിംഗ് ബോഡി എന്‍ഒസി നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ കളിക്കാര്‍ അവരുടെ ദേശീയ കരാര്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണ്.

ക്രിക്കറ്റ് ഡയറക്ടറും ഇടക്കാല മുഖ്യ പരിശീലകനുമായ മുഹമ്മദ് ഹഫീസിന്റെ നീണ്ട മീറ്റിംഗുകളുടെ പേരില്‍ ചില ക്രിക്കറ്റ് താരങ്ങള്‍ ഇതിനെതിരെ തിരിഞ്ഞിട്ടുണ്ട്.