പാക് പടയോട്ടം തുടരുന്നു; കിവികളും ചിറകറ്റു വീണു

 

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ പാകിസ്ഥാന്റെ വിജയരഥത്തിന് തടയില്ല. സൂപ്പര്‍ 12ലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ പാക് പട ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് കീഴടക്കി. ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാന്റെ തുടര്‍ ജയമാണിത്. നേരത്തെ, ഇന്ത്യയെയും പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. സ്‌കോര്‍; ന്യൂസിലന്‍ഡ്-134/8(20 ഓവര്‍). പാകിസ്ഥാന്‍-135/5 (18.4).

ബാറ്റിംഗിലും ബോളിംഗിലും ഒരിക്കല്‍ക്കൂടി പാകിസ്ഥാന്‍ താളം കാത്തപ്പോള്‍ ന്യൂസിലന്‍ഡിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ക്കായി ഡാരല്‍ മിച്ചല്‍ (27), കെയ്ന്‍ വില്യംസണ്‍ (25), ഡെവോന്‍ കോണ്‍വേ (27) എന്നിവര്‍ എന്നിവര്‍ പൊരുതിനോക്കി. നാല് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ന്യൂസിലന്‍ഡിനെ തടഞ്ഞുനിര്‍ത്തിയത്.


ചേസ് ചെയ്ത പാകിസ്ഥാനെ മുഹമ്മദ് റിസ്വാനും (33), ഷൊയ്ബ് മാലിക്കും (26 നോട്ടൗട്ട്) ആസിഫ് അലിയും (27 നാട്ടൗട്ട്) ചേര്‍ന്ന വിജയത്തിലെത്തിച്ചു. കിവികള്‍ക്കായി ഇഷ് സോധി രണ്ട് പേരെ പുറത്താക്കി. ഹാരിസ് റൗഫ് കളിയിലെ കേമന്‍.