കമന്ററി ബോക്‌സില്‍ ഡാനി ഡാനിയല്‍സ്..!, കോച്ചാക്കി കൂടെ എന്ന് പോണ്‍ താരം; ഇളിഭ്യനായി കമന്ററേറ്റര്‍

ക്രിക്കറ്റിലെ ഏറ്റവും പ്രാധാന്യമേറിയ ഒരു ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. എന്നാല്‍ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മില്‍ കറാച്ചിയില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ് രസകരമായ സംഭവ വികാസങ്ങള്‍ക്ക് വേദിയായിരിക്കുകയാണ്. ന്യൂസിലന്‍ഡ് മുന്‍ പേസറും കമന്റേറ്ററുമായ ഡാനി മോറിസണെ പോണ്‍ താരം ഡാനി ഡാനിയല്‍സിന്റെ പേര് പറഞ്ഞ് അഭിസംബോധന ചെയ്ത് വെട്ടിലായിരിക്കുകയാണ് പാകിസ്ഥാന്‍ കമന്റേറ്റര്‍.

രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ കിവീസ് താരങ്ങളായ മാറ്റ് ഹെന്റിയും അജാസ് പട്ടേലും തമ്മിലുള്ള അവസാന വിക്കറ്റില്‍ 100-ലധികം റണ്‍സിന്റെ കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കവെയാണ് പാക് കമന്റേറ്റര്‍ ബസിദ് ഖാന്‍ ഡാനി മോറിസനെ ഡാനി ഡാനിയല്‍സ് എന്ന് അഭിസംബോധന ചെയ്തത്.

Watch: Pakistan Commentator Bazid Khan Mistakenly Calls Dany Morrison 'Dani Daniels', Adult Actress Responds

നിമിഷ നേരം കൊണ്ട് ഈ അമളി സോഷ്യല്‍ മീഡിയയില്‍ വൈറാവുകയും ചെയ്തു. വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ വീഡിയോയ്ക്ക് പ്രതികരണവുമായി ഡാനി ഡാനിയല്‍സ് തന്നെ രംഗത്തുവന്നു. ‘എന്നെ കോച്ചാക്കൂ’ എന്ന് വൈറല്‍ വീഡിയോ പങ്കുവെച്ച് ഡാനി ഡാനിയല്‍സ് ട്വീറ്റ് ചെയ്തു.

Read more

മത്സരത്തിലേക്ക് വന്നാല്‍ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ 449 റണ്‍സെടുത്ത് പാക് നിരയെ 408 ല്‍ ഒതുക്കിയ കിവീസിന് ഇപ്പോള്‍ 191 റണ്‍സ് ലീഡുണ്ട്.