15 പേരിൽ എന്തായാലും 4 ആളുകൾ പുറത്തിരിക്കണം, ടീം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ സ്ഥാനം ഇല്ലെങ്കിൽ പോലും സങ്കടമില്ല; സഹതാരങ്ങൾ മികച്ച പ്രകടനം നടത്തുമ്പോൾ അവരെക്കാൾ സന്തോഷം എനിക്കാണ്; ആരാധകരുടെ മനംകവർന്ന് ഷമിയുടെ വാക്കുകൾ

ന്യൂസീലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ ഗംഭീര ജയം സ്വന്തമാക്കിയിരുന്നു. ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 274 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 12 ബോളുകൾ ബാക്കിവെച്ച് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കോഹ്‌ലി സെഞ്ചുറിക്ക് അഞ്ച് റൺസ് അകലെ പുറത്തായെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നായി നിസംശയം ഇതിനെ വിശേഷിപ്പിക്കാം. എന്തിരുന്നാലും ഒരു ഘട്ടത്തിൽ 300 കടന്ന് അതിനപ്പുറം ഒരു സ്‌കോറർ മോഹിച്ച കിവികളെ തകർത്തെറിഞ്ഞത് ഷമിയുടെ ബോളിങ് മികവായിരുന്നു. താരം ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ 5 വിക്കറ്റ് നേടി തിളങ്ങി. അതിന് പ്രതിഫലമായി മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും തേടിയെത്തി.

ധർമ്മശാലയിൽ നടന്ന മത്സരത്തിന് ശേഷം സംസാരിച്ച ഷമി തന്നെ വിശ്വസിച്ച ടീം മാനേജ്മെന്റിന് നന്ദി പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഇത്തരത്തിൽ മികച്ച പ്രകടനം നടത്തി തിളങ്ങാൻ സാധിച്ചത് അയാളിലെ ക്ലാസ്സ് ബോളറെ നമുക്ക് കാണാൻ സാധിക്കുന്നത്.

ഷമി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:

“നിങ്ങൾ ടീമിൽ ഇല്ലാത്തപ്പോൾ, അത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ നിങ്ങളുടെ ടീം പ്രകടനം നടത്തുകയാണെങ്കിൽ, നിങ്ങളുടെ സഹതാരങ്ങൾ മികച്ച താളത്തിലാണ് നീങ്ങുന്നതെങ്കിൽ, പുറത്ത് ഇരിക്കുന്നതിൽ നിങ്ങൾക്ക് കുറ്റബോധം തോന്നേണ്ടതില്ല, ”ഷമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“കാരണം നിങ്ങളും ടീമിന്റെ ഭാഗവും ലോകകപ്പിന്റെ ഭാഗവുമാണ്. എല്ലാവരും പരസ്പരം വിജയം ആസ്വദിക്കണമെന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു. സിറാജിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് ഇടയിലാണ് ഷമിക്ക് ടീമിലെ സ്ഥാന നഷ്ടമായത്. ചെംന്നാലും ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ തന്നെ മികച്ച പ്രകടനം നടത്തി ഷമി തിളങ്ങി.

“15 പേരിൽ നിന്നാണ് 11 താരങ്ങളെ തിരഞ്ഞെടുക്കുന്നത്. 4 പേർക്ക് എന്താണെങ്കിലും പുറത്ത് ഇരിക്കണം. പോസിറ്റീവ് ആയിട്ടും സന്തോഷം ആയിട്ടും ഇരിക്കുക എന്നതാണ് പ്രധാന കാര്യം.” ഷമി പറഞ്ഞു അവസാനിപ്പിച്ചു.