ഇന്ത്യൻ താരത്തോട് സംസാരിക്കാനുള്ള അധികാരം ഇപ്പോൾ വി.വി.എസ് ലക്ഷ്മണ് മാത്രം, സെലക്ഷൻ കമ്മിറ്റിക്ക് പോലും കൃത്യമായ വിവരങ്ങൾ ഇല്ല; സൂപ്പർ താരത്തിന്റെ കാര്യത്തിൽ ബി.സി.സി.ഐയുടെ അതിബുദ്ധി ഇങ്ങനെ; ഇതുകൊണ്ട് എന്താണ് ഉദ്ദ്യേശിക്കുന്നത്

ജസ്പ്രീത് ബുംറയുടെ മുതുകിലെ ശസ്ത്രക്രിയ നടന്നത് ന്യൂസിലൻഡിലാണ്, എന്നാൽ അദ്ദേഹത്തിന്റെ ശാസ്ത്രക്രീയ വിജയമായോ എന്നതിനെക്കുറിച്ചും താരത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും മുൻ ഇന്ത്യൻ ഇതിഹാസ താരവും എൻസിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണിന് മാത്രമേ അറിയൂ.

ഇന്ത്യൻ എക്സ്പ്രസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ബുംറയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ബിസിസിഐ ലക്ഷ്മണിനെ ഏക പ്രതിനിധിയായി നിയോഗിച്ചു, പരിക്കിനെക്കുറിച്ചും തുടർന്നുള്ള ശസ്ത്രക്രിയയെക്കുറിച്ചും സെലക്ടർമാർക്ക് പോലും വ്യക്തമായ ധാരണയില്ല.

ഒരു ബിസിസിഐ ഉറവിടം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നത് ഇങ്ങനെ :

“ബിസിസിഐയിൽ പലർക്കും അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് അറിയില്ല. അദ്ദേഹത്തോടും ഫിസിയോകളോടും സംസാരിക്കാൻ വിവിഎസ് ലക്ഷ്മണിനെ (എൻസിഎ ഡയറക്ടർ) മാത്രമേ നിയോഗിച്ചിട്ടുള്ളൂ. ബുംറയുടെ പരിക്കിനെക്കുറിച്ചും പുനരധിവാസത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും സെക്ഷൻ കമ്മിറ്റിയെ അറിയിക്കുക ലക്ഷ്മൺ ആയിരിക്കും.”