'ദേ എന്റെ ഡ്യൂപ്ലിക്കേറ്റ് ഇരിക്കുന്നു', കോഹ്ലി രോഹിത്തിനോട് പറഞ്ഞു; കുട്ടി കോഹ്ലിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യുസിലാൻഡിനെതിരെ വഡോരയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിന് മുൻപുള്ള പരിശീലനത്തിൽ വിരാട് കോഹ്ലി യുവ ആരാധകരെ കാണുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയിതിരുന്നു. ഇതിനിടെ യുവ കോഹ്ലിയുമായി മുഖ സാമ്യമുള്ളത് കൊണ്ട് ഒരു കുട്ടി പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ആരാധകരുമായി ചിരിച്ചുകൊണ്ട് സമയംപങ്കിടുന്നകോഹ്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. കുട്ടി ആരാധകന്റെ ഫോട്ടോയും കുട്ടി വിരാട്ടിന്റെ ഫോട്ടോയും ചേർത്തുകൊണ്ട് ആരാധകർ ഇതി മിനി കോഹ്ലിയല്ലെ എന്ന ചോദ്യമുയർത്തിയത്. ഇപ്പോഴിതാ കോഹ്‌ലിയെ കണ്ടുമുട്ടിയതിനെ കുറിച്ചുള്ള ‘കുട്ടി കോഹ്‌ലി’ ഗാര്‍വിത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘എനിക്ക് കോഹ്‌ലിയുടെ സ്‌റ്റൈലും ഓറയും വലിയ ഇഷ്ടമാണ്. അന്ന് ഞാന്‍ കോഹ്‌ലിയുടെ പേര് ഉറക്കെവിളിച്ചപ്പോള്‍ അദ്ദേഹം എന്നെ തിരിഞ്ഞുനോക്കി. എന്നോട് ഹായ് പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാന്‍ വരാമെന്നും കോഹ്‌ലി പറഞ്ഞു.

Read more

‘പിന്നെ രോഹിത് ശര്‍മയുടെ അടുത്തേക്ക് പോയി ‘ദേ അവിടെ എന്റെ ഡ്യൂപ്ലിക്കേറ്റ് ഇരിപ്പുണ്ട്’ എന്ന് പറഞ്ഞു. എന്നെ ‘ഛോട്ടാ ചീക്കു’ എന്നാണ് വിളിച്ചത്. ഞാന്‍ കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, അര്‍ഷ്ദീപ് സിങ്, രോഹിത് ശര്‍മ എന്നിവരെ കണ്ടു’, കുട്ടി ഫാന്‍ വൈറല്‍ വീഡിയോയില്‍ പറഞ്ഞു.