കണ്ണും കരങ്ങളും ഒരുമയോടിങ്ങനൊത്തു ചേര്‍ന്ന് ഇന്ദ്രജാലം തീര്‍ക്കുന്നവന് പാദങ്ങളെന്തിനാണ് വെറുതെ!

ഇതൊരു ടീം ഗെയിമാണെന്ന് ആര് പറഞ്ഞു?? ഇതുപോലെ ഒരൊറ്റയാള്‍ മതി, ഒരാള്‍ മാത്രം!

കാലുമുടന്തി നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലും അയാള്‍ ഒന്നിന് പുറകെയൊന്നായി കൂറ്റന്‍ സിക്‌സറുകളുതിര്‍ക്കുമ്പോള്‍, ഇടറിയ ശബ്ദത്തില്‍ കമന്റ്‌റി ബോക്‌സിനുള്ളില്‍ ഇയാന്‍ സ്മിത്ത് ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.. ‘ഫ്രം വെയര്‍ ഹി ഈസ് ഹിറ്റിങ് ഓള്‍ ദോസ് ഷോട്ട്‌സ്’

കണ്ണും കരങ്ങളും ഒരുമയോടിങ്ങനൊത്തു ചേര്‍ന്ന് ഇന്ദ്രജാലം തീര്‍ക്കുന്നവന്, പാദങ്ങളെന്തിനാണ് വെറുതെ?? ഈ രാത്രി അഫ്ഗാനികള്‍ക്കായി എഴുതിവെയ്ക്കപെട്ട വാഴ്ത്തുപാട്ടുകള്‍, അയാള്‍ക്കുവേണ്ടി മാറ്റി എഴുതപെടുകയാണ്.

ഇരുപത്തിയോമ്പതര ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ലോകത്തിലെ ആറാമത്തെ വലിയ രാജ്യം, ഈ രാത്രി ഒരൊറ്റ പേരിലേക്ക് ചുരുങ്ങി പോകുകയാണ്… ഗ്ലെന്‍ മാക്‌സ്വെല്‍.. ടേക്ക് എ ബോ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍