ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ടീമിനൊപ്പം സൂപ്പര്‍ താരം, ഇത് പുതിയ ഗെയിം പ്ലാനോ?

പരിക്കേറ്റ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍നിന്നും പുറത്തായിരിക്കുകയാണ്. തല്‍ക്കാലും ഹാര്‍ദ്ദിക്കിന് പകരക്കാരനെ ഇന്ത്യയ്ക്ക് ആവശ്യമില്ലെങ്കിലും ഇനിയും പരിക്കുകള്‍ വേട്ടയാടിയാല്‍ ടീമിന്റെ സന്തുലിനാവസ്ഥ താളം തെറ്റും. അതുകൊണ്ടാകണം അക്്‌സര്‍ പട്ടേലിനെ ടീമിലേക്ക് വിളിച്ചെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ലോകകപ്പ് ടീംഗങ്ങളോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നവംബര്‍ 12-നുള്ള നെതര്‍ലന്‍ഡ്സിനെതിരായ ഇന്ത്യയുടെ ലീഗ്-സ്റ്റേജ് മത്സരത്തിനായി ടീം ഇന്ത്യനിലവില്‍ ബെംഗളൂരുവിലാണ്. ഇന്ത്യ ഇതിനകം സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. നവംബര്‍ 15 ന് നടക്കുന്ന സെമിയില്‍ ഏത് ടീമിനെ നേരിടുമെന്ന് അറിയാനുള്ള കാരത്തിരിപ്പിലാണ് ഇന്ത്യ.

ഹാര്‍ദികിന്റെ അഭാവത്തില്‍ പേസ് ബോളര്‍ മുഹമ്മദ് ഷമിയേയും മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനേയുമാണ് ഇന്ത്യ ഇറക്കുന്നത്. ലഭിച്ച അവസരം ഷമി അവസരം മുതലാക്കുകയും ചെയ്തു. നാല് മത്സരങ്ങളില്‍നിന്ന് 16 വിക്കറ്റ് താരം വീഴ്ത്തിക്കഴിഞ്ഞു.

Read more

ഹാര്‍ദ്ദിക്കിന്റെ അഭാവം ടീമിന് വെല്ലുവിളിതന്നെയാണെങ്കിലും ഷമിയുടെ ഫോം ആശ്വാസം നല്‍കുന്നതാണ്. പാണ്ഡ്യയ്ക്കു പകരം പ്രസിദ്ധ് കൃഷ്ണയെയാണ് ഇന്ത്യ ഔദ്യോഗികമായി ടീമിലെടുത്തിരിക്കുന്നത്. എന്നാല്‍ ടീമിലെ അക്‌സറിന്റെ സാമിപ്യം സംശയം ജനിപ്പിച്ചിരിക്കുകയാണ്.