ഏകദിന ലോകകപ്പ്: കിട്ടിയ അവസരം മുതലാക്കി ഷമി, കുംബ്ലെയെ മറികടന്നു!

2023 ലോകകപ്പില്‍ തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ മുതലാക്കി മുഹമ്മദ് ഷമി. ഈ ലോകകപ്പിലെ തന്റെ ആദ്യ ഓവറിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഷമി വരവറിയിച്ചത്. ഈ വിക്കറ്റ് നേട്ടത്തോടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ ബൗളറായി ഷമി മാറി. ഇതിഹാസ താരം അനില്‍ കുംബ്ലെയെയാണ് ഷമി ഇവിടെ മറികടന്നത്. ന്യൂസിലന്‍ഡിനെ വില്‍ യങ്ങിനെ പുറത്താക്കിയാണ് ഷമി കുംബ്ലെയെ മറികടന്നത്.

ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാരുടെ വിക്കറ്റ് വേട്ട

  1. സഹീര്‍ ഖാന്‍- 44
  2. ജവഗല്‍ ശ്രീനാഥ്- 44
  3. മുഹമ്മദ് ഷമി- 32*
  4. അനില്‍ കുംബ്ലെ- 31

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ കിവീസിനെ ബാറ്റിംഗിന് അയച്ചു. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ പുറത്തു പോയപ്പോള്‍ സൂര്യകുമാര്‍ യാദവും, മുഹമ്മദ് ഷമിയും ടീമിലെത്തി. ന്യൂസിലാന്‍ഡ് അവസാന മത്സരത്തിന് ഇറങ്ങിയ ടീമിനെ തന്നെ നിലനിര്‍ത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ , സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ഡെവണ്‍ കോണ്‍വേ, വില്‍ യങ്, റാച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്.