ദയവായി നിങ്ങള്‍ ഇങ്ങനെയുള്ള കളികള്‍ കാണരുത്, ഏപ്രില്‍ മാസം ഐപിഎല്‍ വരുന്നുണ്ട് അറിയിക്കാം

കുറച്ചു നാളുകള്‍ക്കു ശേഷം ഇത്രയും ത്രില്ലടിപ്പിച്ച ഒരു സെഞ്ച്വറി. അതു നാഗന്മാര്‍ക്കെതിരെയായത് കൊണ്ട് മാറ്റ് തെല്ലും കുറയുന്നുമില്ല.. വിരാട് കോഹ്ലി 80 ഇല്‍ നില്‍കുമ്പോള്‍ ടീമിന് ജയിക്കുവാന്‍ വേണ്ടത് 20 റണ്‍സ്.. 77 ബോള്‍ മിച്ചം കിടക്കുന്നു.. സാധാരണ അവസ്ഥയില്‍ അപ്പുറത്തെ എന്‍ഡില്‍ നില്കുന്നയാള്‍ പന്ത് കണ്ടം വഴി പറത്താറാണ് പതിവ്..

പക്ഷെ ഏറെക്കുറെ 20 ഓവറോളം കഴിഞ്ഞ ഇന്നിങ്‌സില്‍ ക്രീസില്‍ വന്നയാള്‍ നങ്കുരമിട്ടു പടുത്തുയര്‍ത്തിയ ഇന്നിങ്‌സ് വെറുത്തയാകാന്‍ കൂട്ടാളിയായ രാഹുലിനും മനസ്സുവന്നില്ലായിരിക്കാം.. കാരണം ഇതുപോലൊരു ഗ്ലോറിഫയിങ് സെഞ്ച്വറി രണ്ട് റണ്‍ അകലെ നഷ്ടപ്പെട്ടതിന്റെ നിരാശ മാറാത്തതുകൊണ്ടാവും അയാള്‍ തന്നെ കോഹ്ലിയോട് ആവശ്യപ്പെട്ടത് ഇനിയുള്ള റണ്‍സ് നിനക്കുള്ളതാണെന്നു.. ആദ്യം കോഹ്ലി അതിനെ നിരസിച്ചുവെന്നാണ് പോസ്റ്റ് മാച്ച് ആഘോഷണങ്ങള്‍ക്കിടെ രാഹുല്‍ പറഞ്ഞതും.. പക്ഷെ പിന്നീടയാള്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.. കളം വിടുമ്പോള്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഒരെണ്ണം കൂടെയിരിക്കട്ടെ എന്ന്..

പക്ഷെ തങ്ങളുടെ കയ്യിലുള്ള സകല തൊട്ടിത്തരങ്ങളും ബംഗാളികള്‍ കാണിച്ചു നോക്കി.. വൈഡ് ആയും സ്ലോ ബൗണ്‌സ് എറിഞ്ഞും.. ലൂസ് ബോള്‍ ഇട്ടു സ്‌ട്രൈക്ക് മാറ്റാനും ഒക്കെ.. അതുകൊണ്ട് തന്നെ മൂന്നു തവണ സിംഗിള്‍ എടുക്കാന്‍ ഓടിയില്ല എന്നുള്ളത് സത്യം.. അതിന്നയാള്‍ക് ആരുടെയും സമ്മതമൊന്നും വേണ്ട.. 92 ബൗളില്‍ അന്തസായി 82റണ്‍ എടുത്ത് ടീമിനെ കരയ്ക്കപ്പോഴേക്കും അയാള്‍ എത്തിച്ചിരുന്നു..

അതിനു ശേഷം നെറ്റ് റണ്‍റൈറ്റിനു ഒരു കോട്ടവും തട്ടാതെ എണ്ണം പറഞ്ഞ മൂന്നു പടു കൂറ്റന്‍ സിക്‌സുകളാണ് കാണികളുടെ കയ്യിലെക്കെതിച്ചത്. അതോടൊപ്പം തുടര്‍ച്ചയായ നാലാം വിജയവും.. അത് പിന്നെ റണ്‍ ചേസ് ചെയ്യുമ്പോള്‍ മനസ്സില്‍ എന്തെങ്കിലും വിചാരിച്ചുറപ്പിച്ചാല്‍ പിന്നെ കോഹ്ലിയെ വീഴ്ത്തണമെങ്കില്‍ കോഹ്ലി തന്നെ വിചാരിക്കണം.

ഈ കുട്ടിക്രിക്കറ്റ്‌റുകള്‍ കണ്ട് ശീലിച്ച പലര്‍ക്കും മൂന്നോ നാലോ ബൗളുകള്‍ ഓടാതിരുന്നത് പിടിച്ചില്ലത്രേ.. കളിയുടെ മര്യാദകള്‍ പാലിച്ചില്ലത്രേ.. എന്നൊക്കെ പറയുന്നവരോട്.. ദയവായി നിങ്ങള്‍ ഇങ്ങനെയുള്ള കളികള്‍ കാണരുത്.. ഏപ്രില്‍ മാസം IPL ഒക്കെ വരുന്നുണ്ട് അറിയിക്കാം.. അപ്പോ വരുന്നതാണ് നല്ലത്. ഇന്ത്യയുടെ വിജയത്തിന് ഇരട്ടി മധുരം നല്‍കിയ ഇന്നിങ്‌സിനെ ഇങ്ങനെ പുച്ഛിക്കുന്നത് കാണുമ്പോള്‍.. അത് അസൂയ കൊണ്ടല്ല.. എന്നെങ്ങനെ വിലയിരുത്തും…

എഴുത്ത്: ജിബിന്‍ തോമസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍