ഏകദിന ലോകകപ്പ്: അത് എങ്ങനെയാണ് മണ്ടത്തരം അല്ലെ കാണിച്ചത്, പിന്നെ എങ്ങനെയാണ് തോൽക്കാതിരിക്കുന്നത്; ഇന്ത്യ ചെയ്ത ഏറ്റവും വലിയ വിവരക്കേട് ചോദ്യം ചെയ്ത് അനിൽ കുംബ്ലെ; പറയുന്നത് ഇങ്ങനെ

ഇന്ത്യ ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിൽ, രവീന്ദ്ര ജഡേജയ്ക്ക് മുകളിൽ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യണമായിരുന്നുവെന്നും ഇന്ത്യ എടുത്ത തീരുമാനം പാളി പോയെന്നും പറയുകയാണ് അനിൽ കുംബ്ലെ . ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിൽ ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് സൂര്യകുമാറിനെ പിന്തുണയ്‌ക്കണമായിരുന്നുവെന്ന് കുംബ്ലെ അഭിപ്രായപ്പെട്ടു.

ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ ആറ് വിക്കറ്റിന് തോറ്റതിന് ശേഷം ESPNcriinfo-യിൽ നടന്ന ചർച്ചയിൽ, സൂര്യകുമാറിന് മുന്നിൽ ജഡേജയെ അയക്കാനുള്ള തീരുമാനം കുംബ്ലെ എടുത്തുകാണിച്ചു.

‘സൂര്യകുമാർ യാദവ് പുറത്താകുമോ എന്ന ആശങ്ക ഉണ്ടാകാൻ പാടില്ലായിരുന്നു. ഒരു ലക്ഷ്യം സജ്ജീകരിക്കുമ്പോൾ, നിങ്ങൾക്ക് അത്തരം ആശങ്കകൾ ആവശ്യമില്ല. സാഹചര്യങ്ങൾക്കിടയിലും മികച്ച കളിക്കാർക്ക് അവസരം നൽകുക. ജഡേജയ്ക്ക് മുമ്പ് സൂര്യകുമാർ ബാറ്റ് ചെയ്യണമായിരുന്നു, കാരണം അദ്ദേഹം മികച്ച ബാറ്ററാണ്, ആ ഓവറുകൾ അദ്ദേഹം കൈകാര്യം ചെയ്യുമെന്ന് നിങ്ങൾ കറുത്തേണ്ടതായിരുന്നു. ”അദ്ദേഹം പറഞ്ഞു.

എന്നാൽ, 28 പന്തിൽ നിന്ന് 18 റൺസ് മാത്രം നേടിയ സൂര്യകുമാർ യാദവ് ഇന്നിംഗ്‌സിന്റെ അവസാനത്തിൽ വേഗത കൂട്ടാൻ പാടുപെട്ടു. നിർണായക ഏറ്റുമുട്ടലിൽ ഇന്ത്യ 240 റൺസിന് പുറത്തായി. ഏഴ് ഓവർ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നു, തങ്ങളുടെ ആറാം ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി.