'അഫ്ഗാനൊക്കെ ഒരു ശരാശരിക്ക് താഴെ നില്‍ക്കുന്ന ടീമാണെന്ന് എല്ലാരും മറക്കുന്നു.., കുഞ്ഞന്മാര്‍ക്ക് അതിമോഹം ഒന്നും പാടില്ല'

ഒക്ടോബര്‍ 18 ലെ നുസിലാന്റിനെതിരെയുള്ള മാച്ചില്‍ അഫ്ഗാനിസ്ഥാന്‍ കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് ന്റെ ആണോ ലൈതം ന്റെ ആണോന്ന് ഓര്‍മ്മയില്ല രണ്ടിലൊരാളുടെയോ രണ്ട് പേരുടെയുമോ ക്യാച്ച് അവര്‍ ഡ്രോപ്പ് ആക്കിയിരുന്നു. അവര്‍ രണ്ടുപേരും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പണ് ന്യൂസിലാണ്ടിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

അന്ന് തന്നെ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ചിലപ്പോ ഫലം മറിച്ചയേനെ എന്നുള്ള രീതിയില്‍ ഒരു ട്രോള്‍ ഇട്ടിരുന്നു അപ്പോള്‍ വന്ന ഒരു കമെന്റ് ഇങ്ങനെയായിരുന്നു. ‘അഫ്ഗാന്‍ ഒക്കെ ഒരു ശരാശരി താഴെ നില്‍ക്കുന്ന ടീമാണെന്ന് എല്ലാരും മറക്കുന്നു.. വല്ലപ്പോഴും അത്ഭുതങ്ങള്‍ സംഭവിക്കുന്നത് ഒന്നോ രണ്ടോ ആള്‍ക്കാരുടെ മികവിലാണെന്നതും മറക്കുന്നു.. ന്യൂസിലന്‍ഡ് ഒക്കെ പ്രൊഫഷണലി മികച്ച ഒരു സംഘമാണ് അവരുടെസമീപകാല പെര്‍ഫോമന്‍സ് ആണേല്‍ മികച്ചതും കുഞ്ഞന്മാര്‍ക്ക് അതിമോഹം ഒന്നും പാടില്ല’ എന്നായിരുന്നു.

എന്നാല്‍ യഥാര്‍ത്തത്തില്‍ നല്ല ക്വാളിറ്റി സ്പിന്നേഴ്‌സ് ഉള്ള ബാറ്റര്‍മാരുമുള്ള ടീമാണ് അഫ്ഗാന്‍. അച്ചടക്കത്തോടെ പന്തെറിയുന്ന സീമേഴ്സ് അവര്‍ക്ക് ഉണ്ട്. ഇന്ന് തന്നെ എല്ലാവരുടെയും കോണ്‍ട്രിബ്യുഷന്‍ കൊണ്ടാണ് അവര്‍ ജയിച്ചത്. വല്യ ടീം ആയാലും കുഞ്ഞന്‍ എന്ന് പൊതുവെ പറയപ്പെടാറുള്ള ടീമുകള്‍ ആയാലും ആരാണോ നന്നായി ബാറ്റും ബോളും ഫീല്‍ഡും ചെയ്യുന്നത് അവരാണ് കളി ജയിക്കാറുള്ളത്.

കോച്ചിങ് ഫെസിലിറ്റി ട്രെയിനിങ് എക്യുപ്പ്‌മെന്റസ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ ഒക്കെ കൂടുതലുള്ളവര്‍ക്ക് അവരുടെ കേളി ശൈലി മികച്ചതാക്കാനും അത് മികച്ച ടീമുകള്‍ക്ക് എതിരെ പരീക്ഷിക്കാനും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടും അവര്‍ ഇത്തരം ടൂര്‍ണമെന്റുകളില്‍ സ്വാഭാവികമായും മികച്ച രീതിയില്‍ കളിക്കും. ഇതാണ് സംഭവിക്കുന്നത്.

ഇന്നത്തെ കളി എടുത്താല്‍ നിസാങ്ക – സമര വിക്ക്രമ നാലാം വിക്കെറ്റ് പാര്‍ട്ണര്‍ഷിപ്പ് മാത്രമാണ് സ്റ്റെബില്‍ ആയിരുന്നത് അതിനു ശേഷം കൃത്യമായി അവര്‍ വിക്കറ്റുകള്‍ നേടി. ബാറ്റിങ്ങില്‍ സ്റ്റാര്‍ ബാറ്റര്‍ ഗുര്‍ബാസ് അക്കൗണ്ട് തുറക്കാനാകാതെ മടങ്ങിയെങ്കിലും പ്രതീക്ഷ കൈവിടാതെ മറ്റുള്ളവര്‍ വിജയത്തിലേക്ക് ബാറ്റ് വീശി. ഇന്നത്തെ വിജയത്തോടെ ആകെ ആറു കളികളില്‍ നിന്ന് ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി അവര്‍.

ഈ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ നോക്കു സ്വന്തമായി ഗ്രൗണ്ട് പോലുമില്ലാത്ത അഫ്ഗാനും പാര്‍ട്ട് ടൈം ആയി ക്രിക്കറ്റ് കളിക്കുന്ന പ്ലയെര്‍സ് ഉള്ള നെതര്‍ലാന്‍ഡും കാണിക്കുന്ന ലക്ഷണങ്ങള്‍ ആശവഹാമാണ് ഇവിടങ്ങളിലൊക്കെ മിനുക്കിയാല്‍ ക്രിക്കറ്റ് ഇനിയും മിനുങ്ങും. ഒളിമ്പിക്‌സോടെ മറ്റുപല രാജ്യങ്ങളിലും ലോകം മുഴുവനും ക്രിക്കറ്റ് പടരും വളരും. പോയ്ന്റ്‌സ് ടേബിളില്‍ അഞ്ചാമതെത്തിയ അഫ്ഗാനിസ്ഥാന് കൊടുക്കാം ഒരു കുതിരപ്പവന്‍.

എഴുത്ത്: മുഹ്സിന്‍ മുഹമ്മദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ