ഏകദിന ലോകകപ്പ്: ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാത്തിരിക്കുന്നവര്‍ക്ക് നിരാശ വാര്‍ത്ത

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ബംഗ്ലാദേശ് ആവേശപ്പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശവാര്‍ത്ത. പൂനെയില്‍ പുലര്‍ച്ചെ മുതല്‍ നേരിയ ചാറ്റല്‍ മഴയുണ്ട്. അക്യുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം ആകാശം മേഘാവൃതമായിരിക്കുമെങ്കിലും മത്സരത്തിനിടെ മഴ പെയ്യാന്‍ മൂന്ന് ശതമാനം സാധ്യത മാത്രമേയുള്ളു. എന്നാല്‍ മഹാരാഷ്ട്രയില്‍ കാലവര്‍ഷം ഒക്ടോബര്‍ അവസാനം വരെ നീളുമെന്നതിനാല്‍ മഴ പെയ്യാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനുമാവില്ല.

എംസിഎ സ്റ്റേഡിയം ബാറ്റര്‍മാര്‍ക്ക് കണക്കാക്കുന്നത്. മത്സരത്തിലുടനീളം ബാറ്റര്‍മാര്‍ക്ക് പിച്ച് മികച്ച പിന്തു നല്‍കും. 7 ഏകദിനങ്ങള്‍ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ഈ മത്സരങ്ങളില്‍, ആദ്യ ഇന്നിംഗ്സിലെ ശരാശരി സ്‌കോര്‍ 307 ആണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് അധികം വിജയ സാധ്യത. 7 മത്സരങ്ങളില്‍ 4 എണ്ണം വിജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.

2017ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 356/2 ആണ് ഇവിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന സ്‌കോര്‍. 2013-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയ 232 ആണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഒരു മത്സരം നടക്കുന്നത് എന്നതിനാല്‍ പിച്ച് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.

എന്നിരുന്നാലും, സ്റ്റേഡിയത്തിന്റെ ഉയര്‍ന്ന സ്‌കോറിംഗ് സ്വഭാവം കണക്കിലെടുത്താല്‍, ടോസ് നേടുന്ന ടീമിന് ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കാനും ബോര്‍ഡില്‍ റണ്‍സ് ഇടാനും ചേസിംഗ് വശത്ത് സമ്മര്‍ദ്ദം ചെലുത്താനും കഴിയും. അതിനാല്‍ ഇന്ന് കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

 കളിച്ച മൂന്ന് കളിയിലും ജയിച്ച ഇന്ത്യ നാലാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തനാണ് ഇറങ്ങുന്നത്. നിലവില്‍ ന്യൂസിലന്‍ഡാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. കളിച്ച മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് തിരിച്ചുവരവ് പ്രതീക്ഷയിലാണ്.