എണ്ണിയാൽ ഒടുങ്ങാത്തൊരാ ഓര്‍മ്മകളുടെ തനിയാവര്‍ത്തനം, ആ പഴയ കോഹ്‌ലിയിലേക്ക് അയാള്‍ മടങ്ങിയെത്തുന്നു!

ഇടയ്‌ക്കെപ്പോഴോ മുറിഞ്ഞു പോയ എണ്ണിയാലൊടുങ്ങാത്തൊരാ ഓര്‍മ്മകളുടെ തനിയാവാര്‍ത്തനം പോലെ, രാത്രിയിലെ ചെയ്സില്‍ മറ്റൊരു വിരാട് കോഹ്ലിയന്‍ സെഞ്ച്വറി. കോഹ്ലി മറ്റൊരു സെഞ്ച്വറി കൂടി നേടി എന്നതിനേക്കാള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത്, തന്റെ ന്യൂനതകളെ ഇമ്മീഡിയേറ്റായി അഡ്രസ് ചെയ്ത്, റെക്റ്റിഫൈ ചെയ്ത് മുന്‍പോട്ടു പോകുന്ന ആ പഴയ കോഹ്ലിയിലേക്ക് അയാള്‍ മടങ്ങിയെത്തുന്നു എന്ന വസ്തുതയാണ്.

ഷോട്ട് ബോളുകള്‍ ഒരിക്കലും അയാള്‍ക്കൊരു വീക്ക്നെസ്സ് ആയിരുന്നില്ല. എന്നാല്‍ ഈ ലോക കപ്പില്‍ ഇതുവരെ കണ്ട മത്സരങ്ങളില്‍ പുള്‍ഷോട്ട് കളിക്കുമ്പോള്‍ ശീലമില്ലാത്തൊരു തിടുക്കം അയാള്‍ കാട്ടിയിരുന്നു. തന്മൂലം പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ മിസ് ഹിറ്റായി ഓണ്‍ -ദി- എയറായി അയാള്‍ പുറത്താകുന്നുണ്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ അത്തരമൊരു ശ്രമത്തില്‍, മാര്‍ഷ് അയാള്‍ക്ക് ജീവന്‍ നല്‍കുന്നുണ്ടെങ്കിലും, വീണ്ടും അതെ ഷോട്ടില്‍ തന്നെയാണ് അയാള്‍ പുറത്താകുന്നത്. പാകിസ്ഥാനെതിരെ ഒരു സിഗനേച്ചര്‍ ‘കീപ് ഇറ്റ് ഡൌണ്‍ ‘ പുള്‍ ഷോട്ട് ബൗണ്ടറി നേടിയ ശേഷം, ഹസന്‍ അലിക്കെതിരെ ഒരു ‘അപ്പിഷ് -പുള്‍ ‘ കളിച്ചാണ് വീണ്ടും അയാള്‍ പുറത്താകുന്നത്.

ഈ രാത്രിയിലും അയാള്‍ക്കെതിരെ ബംഗ്ലാ ബൗളേഴ്സ് ഷോട്ട് ബോളുകള്‍ തൊടുത്തു വിട്ടിരുന്നു. എന്നാല്‍ കൃത്യമായി ആ ഡെലിവറികളുടെ ചുവടെയ്യെത്തി, ടോപ് ഓഫ് ദി ബൗണ്‍സില്‍ – എലോങ്ങ് ദി ഗ്രൗണ്ട് കളിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അയാളുടെ ഭാഗത്തു നിന്നുമുണ്ടായി. ഹസന്‍ മഹമ്മൂദിനെതിരെ കളിച്ച ആ കണ്ട്രോള്‍ഡ് പുള്‍ ഷോട്ട് ബൗണ്ടറിയൊക്കെ പെര്‍ഫെക്ട് എക്‌സാമ്പിളായിരുന്നു.

തന്റെ സിഗനേച്ചര്‍ കവര്‍ ഡ്രൈവുകളും, സ്‌ട്രോങ്ങ് ബോട്ടം ഹാന്‍ഡഡ് ഷോട്ടുകള്‍ക്കുമൊപ്പം തന്നെ, സാധാരണ കളിക്കാത്ത ചില ഷോട്ടുകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള ശ്രമങ്ങളും ഈ രാത്രി കോഹ്ലിയില്‍ നിന്നുമുണ്ടായി എന്നത് ശ്ലാഘനീയമാണ്. സ്ലോഗ് സ്വീപ്പുകള്‍, ബാക്ഫൂട്ട് പഞ്ചുകള്‍, അല്‍പ്പ-സ്വല്പം മഹേന്ദ്ര സിംഗ് ധോണി ടച്ചുള്ള ലോങ്ങ് ഓണിനു മുകളിലൂടെ പറന്ന ആ വീശിയടിച്ച സിക്‌സെര്‍… അങ്ങനെ അങ്ങനെ.

തന്നെ വീഴ്ത്തിയ ജിമ്മി അന്‍ഡേഴ്‌സണിന്റെ ഓഫ് സൈഡ് ട്രാപ്പുക്കളെ വിദ്ഗധ്മായി പൊളിച്ച ഒരു പഴയ വിരാട് കോഹ്ലിയുണ്ടായിരുന്നു. Corrective Action Preventive Action (CAPA) ഗ്രൗണ്ടില്‍ കൃത്യമായി ഇമ്പ്‌ലിമെന്റ് ചെയ്ത് മുന്‍പോട്ടു പോയിരുന്ന ടെക്കിന്ക്കല്‍ അഡമന്‍സിയോട്ടുമില്ലാതിരുന്ന ഒരു വിന്റജ് കോഹ്ലി.

ഹെന്ററി ഓലോങ്കയുടെ സ്റ്റീപ് ബൗന്‍സറില്‍ വീണുപോയതിന്റെ തൊട്ടടുത്ത രാത്രി, തന്റെ തെറ്റു തിരുത്തി തിരികെയെത്തി ഒലോങ്ക വീണ്ടും വീണ്ടും തൊടുത്ത വിട്ട അത്തരം ബൗണ്‍സറുകളെ കൃത്യതയോടെ പ്രഹരിച്ചു ബൗണ്ടറി കടത്തുന്ന ഒരു സച്ചിന്‍ ടെന്‍ടുല്‍ക്കറുണ്ട്. സച്ചിന്റെ 49 സെഞ്ച്വറി എന്ന സാറ്റിറ്റിക്‌സിനൊപ്പമെത്തുന്ന കോഹ്ലി യെക്കാള്‍ എന്നെ അഭിനിവേശിപ്പിക്കുന്നത്, സ്റ്റാറ്റുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാവാത്ത അത്തരമൊരു സച്ചിനൊപ്പമെത്തുന്ന കോഹ്ലിയാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍