ഇപ്പോൾ മനസ്സിലായില്ലേ ഇതിന്റെ ഒക്കെ ബുദ്ധിമുട്ട്, ജയിച്ചാൽ കമന്ററി ബോക്സിൽ നിന്നും വരും; തുറന്നുപറഞ്ഞ് ശാസ്ത്രി

ടെസ്റ്റ് മത്സരത്തിനിടെ എല്ലാ ദിവസവും ഇന്ത്യൻ ക്രിക്കറ്റ് ടീം എത്തുന്നതിന് മുമ്പ് എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തുന്ന ആദ്യത്തെയാളാണ് അദ്ദേഹം, ഇന്ത്യൻ ടീം ഹോട്ടലിലേക്ക് പുറപ്പെട്ടതിന് ശേഷം ഏകദേശം ഒരു മണിക്കൂറിന് കഴിഞ്ഞാണ് അയാൾ തിരിച്ച് മടങ്ങുന്നത്. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ദേശീയ ക്രിക്കറ്റ് ടീമിനേക്കാൾ കുറവല്ല അദ്ദേഹത്തിന്റെ വർക്ക് ഷെഡ്യൂൾ.

അദ്ദേഹത്തിന്റെ ഫാൻസ് ഫോളോവേഴ്‌സ് അതേപടി നിലനിൽക്കുന്നു. തീർച്ചയായും. ഇന്ത്യൻ പരിശീലകൻ ആയ സമയത്തുള്ള സമ്മർദ്ദങ്ങൾ അയാളുടെ മുഖത്ത് ഇപ്പോൾ ഇല്ല, മറിച്ച് പുഞ്ചിരി മാത്രം. താൻ പഴയ കമന്ററി പറയുന്ന റോൾ എന്ജോയ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് ഇപ്പോൾ ശാസ്ത്രി.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്നതിനേക്കാൾ  കമന്ററി ബോക്സിൽ ജീവിതം തീർച്ചയായും എളുപ്പമാണ്. ഇപ്പോൾ ആവശ്യത്തിന് വിശ്രമം കിട്ടുന്നുണ്ട്. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ, അനുഭവം കൊണ്ട് ഞാൻ കൂടുതൽ സമ്പന്നനാണ് (ഇന്ത്യൻ കോച്ചിംഗ് സ്റ്റെന്റ്). ഏഴുവർഷത്തെ പരിശീലക എനിക്ക് വലിയൊരു അനുഭവമാണ്.”

ഇന്ത്യയുടെ മത്സരത്തിലെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന്: “അവർ വിജയിച്ചാൽ അത് വളരെ മികച്ചതായിരിക്കും. അത് വളരെ നല്ലതായിരിക്കും,”.അതുപോലെ ജസ്പ്രീത് ബുംറയ്ക്കും രാഹുൽ ദ്രാവിഡിനും അങ്ങനെ ഒരു നേട്ടം കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

ദ്രാവിഡും ബുംറയും ചേർന്ന് കിരീടം ഏറ്റുവാങ്ങുമ്പോൾ കമന്ററി ബോക്സിൽ ഇരിക്കുന്ന ശാസ്ത്രിയെ കൂടി കിരീടം നേടുമ്പോൾ വിളിക്കണമെന്നാണ് ആരാധകർ പറയുന്നത്.