ഇനിയും വിരമിക്കാൻ ഉദ്ദേശിച്ചിട്ടില്ല, ഞങ്ങൾക്ക് അവസരങ്ങൾ ഇനിയും ഉണ്ടെന്ന് ഇംഗ്ലണ്ട് ഇതിഹാസം

പ്രായമായാൽ എന്താ ഞങ്ങൾക്ക് പറ്റുന്ന കാലത്തോളം ഞങ്ങൾ ക്രിക്കറ്റ് കളിക്കും, ഇപ്പോൾ ഉള്ളവരേക്കാൾ മികച്ചവരായി ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും! എപ്പോഴാണ് വിരമിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ പറയുന്ന മറുപടി ഇതാണ്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ നിറസാനിധ്യമായ ഇതിഹാസം ടെസ്റ്റിൽ മാത്രമാണ് ഇപ്പോൾ കുറച്ച് വര്ഷങ്ങളായി കളിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ടെസ്റ്റ് പരമ്പരയിൽ താരത്തെയും കൂട്ടുകാരൻ സ്റ്റുവർട്ട് ബ്രോഡിനെയും ഒഴിവാക്കിയിരുന്നു. പുതിയ നായകൻ സ്റ്റോക്‌സിന്റെ കീഴിൽ ഉള്ള പ്രതീക്ഷകളെക്കുറിച്ചും ഒകെ പറയുകയാണ് ഇപ്പോൾ ആൻഡേഴ്സൺ.

“ഞങ്ങളുടെ കരിയർ അവസാനിച്ചിട്ടില്ലെന്ന് സ്റ്റുവർട്ടും ഞാനും പ്രതീക്ഷിച്ചിക്കുന്നു . അതിനാൽ ഒരു അവസരമുണ്ടെന്ന് കേൾക്കാൻ സന്തോഷത്തോടെ കാത്തിരിക്കുകയാണ് . ആ ഫൈനൽ 11-ൽ എത്താൻ ഞങ്ങൾ നന്നായി കളിക്കേണ്ടതുണ്ട്.മികച്ചവരാണെന്ന് തെളിയിക്കാൻ കൗണ്ടിയിൽ ചില മികച്ച പ്രകടനങ്ങൾ നടത്തേണ്ടതുണ്ട്,” ആൻഡേഴ്സൺ ബിബിസിയോട് പറഞ്ഞു.

“ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമല്ല, പക്ഷെ ഞങ്ങൾ മികച്ചവരാണെന്ന് തെളിയിച്ചാൽ അവസരം കിട്ടുമെന്നുറപ്പാണ്. അത് ഇനിയും വൈകിയിട്ടില്ല.”

ഇംഗ്ലണ്ടിന്‍റെ ഒന്നാം നമ്പർ ഓൾറൗണ്ടറായ ബെന്‍ സ്റ്റോക്സ് കഴിഞ്ഞ ദിവസമാണ് ടെസ്റ്റ് നായകനായി ചുമതല ഏറ്റെടുത്തത് . ഐ.സി.സിയുടെ ഓള്‍റൌണ്ടര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള താരം കൂടിയാണ് സ്റ്റോക്സ്. തുടര്‍ച്ചയായി പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നയിക്കുക എന്ന വലിയ വെല്ലുവിളിയാണ് സ്റ്റോക്സിനെ കാത്തിരിക്കുന്നത്.