സൂര്യയോ കോഹ്‌ലിയോ ഗെയ്‌ലോ അല്ല, മികച്ച ടി20 ക്രിക്കറ്റര്‍ ആ 24കാരനാണ്; ഞെട്ടിച്ച് ഡിവില്ലിയേഴ്‌സിന്റെ തിരഞ്ഞെടുപ്പ്

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്സ്. ഇപ്പോഴിതാ എക്കാലത്തെയും മികച്ച ടി20 കളിക്കാരന്‍ ആര് എന്നതില്‍ തന്റെ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുകയാണ് അദ്ദേഹം. വിരാട് കോഹ്ലിക്കും ക്രിസ് ഗെയ്ലിനുമൊപ്പം ആര്‍സിബിയില്‍ ഡ്രസ്സിംഗ് റൂം പങ്കിടുന്നത് ഡിവില്ലേഴ്സ് ഇവരെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഗുജറാത്ത് ടൈറ്റന്‍സിന്റെ അഫ്ഗാന്‍ താരം താരം റാഷിദ് ഖാനെയാണ് എക്കാലത്തെയും മികച്ച ടി20 കളിക്കാരനായി മിസ്റ്റര്‍ 360 തിരഞ്ഞെടുത്തത്.

രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലും മാച്ച് വിന്നറാണ് റാഷിദ്. ഗ്രൗണ്ടില്‍ ഉത്സാഹിയായ റാഷിദ് സിംഹത്തിന്റേത് പോലെ ധൈര്യവും മനക്കരുത്തും ഉള്ള താരമാണ്. എല്ലായ്‌പ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ്. മികച്ചവരില്‍ ഒരാളല്ല. ഏറ്റവും മികച്ച താരമാണ് അവന്‍ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

കഴിഞ്ഞ ഐപിഎല്‍ സീസണിന് മുന്‍പായി നടന്ന താര ലേലത്തില്‍ 15 കോടി രൂപയ്ക്കാണ് റാഷിദിനെ ഗുജറാത്ത് സ്വന്തമാക്കിയത്. ഗുജറാത്തിനൊപ്പം കിരീടത്തില്‍ മുത്തമിടാനും റാഷിദിന് കഴിഞ്ഞു. 381 ടി20 മത്സരങ്ങള്‍ കളിച്ച റാഷിദ് 511 വിക്കറ്റാണ് വീഴ്ത്തിയത്. 222 ടി20 ഇന്നിങ്‌സില്‍ നിന്ന് 1893 റണ്‍സും താരം കണ്ടെത്തി.

Read more

4000ലധികം റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ടി20യില്‍ എക്കാലത്തെയും ഉയര്‍ന്ന റണ്‍സ് സ്‌കോറര്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (6624) നേടിയ താരം കൂടിയാണ്.