രോഹിത് ശർമ്മയുടെ രീതിയല്ല എന്റെ രീതി ചവിട്ടി ഞാൻ പുറത്താക്കും അത് പോലെ ചെയ്തില്ലെങ്കിൽ, അപകട സൂചനകൾ പറഞ്ഞ് ഹാർദിക് പാണ്ഡ്യ

നവംബർ 20-ന് നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡിനെതിരെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ അനായാസ വിജയം കുറിച്ചിരുന്നു. ടി20 ഫോർമാറ്റിൽ സമാനതകളില്ലാത്ത മികവ് പുറത്തെടുത്ത വലംകൈയ്യൻ സൂര്യകുമാർ യാദവ് വീണ്ടും 51 പന്തിൽ 111 റൺസ് നേടി തകർത്തടിയപ്പോൾ ടീം 20 ഓവറിൽ 191 റൺസ് നേടി. ബോളറുമാരും മികച്ച രീതിയിൽ കളിച്ചതോടെ ഇന്ത്യ വിജയം സ്വന്തമാക്കുക ആയിരുന്നു.

65 റൺസിന്റെ വിജയത്തിനുശേഷം, തന്റെ ടീമിന് ഭീഷണി ഉയർത്താൻ കൂടുതൽ ബൗളിംഗ് ഓപ്ഷനുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു.

“ബൗളർമാർ നന്നായി പന്തെറിഞ്ഞു , അവർ നല്ല രീതിയിൽ ആക്രമണാത്മകത കാണിച്ചു ഓരോ പന്തിലും ഒരു വിക്കറ്റ് വീഴ്ത്തുക എന്നല്ല ഇതിനർത്ഥം, എന്നാൽ പന്തിൽ ആക്രമണോത്സുകത പ്രധാനമാണ്. സാഹചര്യങ്ങൾ വളരെ ആർദ്രമായിരുന്നു, അതിനാൽ ബൗളർമാർക്കാണ് ക്രെഡിറ്റ്. ഞാൻ ഒരുപാട് ബൗൾ ചെയ്തിട്ടുണ്ട്, മുഎനിക്ക് കൂടുതൽ ബൗളിംഗ് ഓപ്ഷനുകൾ കാണാൻ ആഗ്രഹമുണ്ട്. എല്ലായ്‌പ്പോഴും ഇത് പ്രവർത്തിക്കുമെന്നല്ല, പക്ഷേ ബാറ്റ്‌സ്മാന്മാർ അവസരം മുതലാക്കണം എന്നാണ് ഞാൻ പറയുന്നത് . അവർ പ്രൊഫഷണലായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആസ്വദിച്ചുവേണം അവർ കളിക്കാൻ.”