'ഞാന്‍ ധോണിയല്ല'; ധവാന്റെ സ്റ്റമ്പിംഗ് പാഴാക്കിയതിന് പിന്നാലെ വെയ്ഡ് പറഞ്ഞത്- വീഡിയോ

മിന്നല്‍ സ്റ്റമ്പിംഗില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയുടെ വൈഭവം ഏറെ പ്രശസ്തമാണ്. വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടെങ്കില്‍ ബോളര്‍മാര്‍ക്ക് അതൊരു വലിയ ആത്മവിശ്വാസവും ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ ആശങ്കയുമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയുടെ പേര് ഇന്നലെ ഇന്ത്യ- ഓസീസ് ടി20 മത്സരത്തിലും ഉയര്‍ന്നു കേട്ടു.

ആരോണ്‍ ഫിഞ്ചിന്റെ അഭാവത്തില്‍ ഇന്നലെ ഓസീസിനെ നയിച്ച മാത്യു വെയ്ഡാണ് ധോണിയുടെ പേര് കളിയിലേക്ക് കൊണ്ടുവന്നത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ഒമ്പതാം ഓവറിലാണ് സംഭവം. ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാനെ സ്റ്റമ്പ് ചെയ്ത വെയ്ഡ് വിക്കറ്റിനായി അപ്പീല്‍ ചെയ്തു. തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തില്‍ ധവാന്‍ ഔട്ടല്ലെന്ന് വിധിച്ചു. വെയ്ഡ് സ്റ്റമ്പ് ഇളക്കുമ്പോഴേക്ക് ധവാന്‍ കാല് ക്രീസില്‍ തൊട്ടിരുന്നു.

വെയ്ഡിന് അല്‍പം കൂടി വേഗമുണ്ടായിരുന്നെങ്കില്‍ ധവാന്‍ പുറത്തായേനെ. അവസരം പാഴായതിന് പിന്നാലെ വെയ്ഡ് പറഞ്ഞ വാചകമാണ് ചിരി പടര്‍ത്തിയത്. “ഞാന്‍ ധോണിയല്ല, എനിക്ക് ധോണിയുടെ അത്ര വേഗമില്ല” എന്ന വെയ്ഡിന്റെ കമന്റ് കേട്ട ധവാന് പോലും ചിരിയടക്കാനായില്ല. മൈക്ക് സ്റ്റമ്പാണ് വേഡിന്റെ ധോണിയുടെ വേഗത്തെക്കുറിച്ചുള്ള വാക്കുകള്‍ പിടിച്ചെടുത്തത്.

IND vs AUS: Matthew Wade tells Shikhar Dhawan after missing stumping opportunity, I am Not quick enough like Dhoni, See Video| VIDEO: MS Dhoni जितने तेज नहीं हैं Matthew Wade, देखिए इस

98 ടി20കളില്‍ നിന്നായി 34 സ്റ്റമ്പിംഗാണ് ധോണിയുടെ പേരിലുള്ളത്. കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ 57 ക്യാച്ചും ധോണി നേടിയിട്ടുണ്ട്. 90 ടെസ്റ്റില്‍ നിന്ന് 38 സ്റ്റമ്പിംഗും 256 ക്യാച്ചും 350 ഏകദിനത്തില്‍ നിന്ന് 123 സ്റ്റമ്പിംഗും 321 ക്യാച്ചും ധോണിയുടെ പേരിലുണ്ട്. ഐ.പി.എല്ലില്‍ 84 സ്റ്റമ്പിംഗും 185 ക്യാച്ചും ധോണി സ്വന്തമാക്കിയിട്ടുണ്ട്.