ഇപ്പോൾ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാൻ റോയൽസിനെതിരെ 4 വിക്കറ്റുകൾക്കാണ് കൊൽക്കത്ത വിജയിച്ചത്. ഇപ്പോഴിതാ വിജയത്തിന് ശേഷം കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ സംസാരിച്ചിരിക്കുകയാണ്.
‘സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടതുകൊണ്ട് കളി കഴിഞ്ഞയുടന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു, എന്നാല്‍ ഈ ജയത്തിന് ശേഷം ഗ്രൗണ്ടില്‍ അഞ്ച് മിനിറ്റ് അധികം ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം’
Read more
‘റിങ്കു സിംഗിന്റേയും വരുണ്‍ ചക്രവര്‍ത്തിയുടേയും കാര്യത്തില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. വരുണ്‍ മോശം ഫോമിലൂടെ കടന്നുപോയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അദ്ദേഹം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതുപോലെ മാനസികമായി വലിയ സമ്മര്‍ദ്ദത്തിലായിരുന്ന റിങ്കു കളി ഫിനിഷ് ചെയ്ത രീതി കാണാന്‍ ഏറെ കാത്തിരുന്നതാണ്.’രഹാനെ പറഞ്ഞു.







