സഞ്ജുവിന്റെ അവസ്ഥ വരാൻ ആരും ആഗ്രഹിക്കില്ല, ടീമിൽ പോലും എടുക്കാത്തത് എന്ത് കഷ്ടമാണ്; സഞ്ജുവിനായി വാദിച്ച് റോബിൻ ഉത്തപ്പ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിനോട് പ്രതികരിച്ച് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ റോബിൻ ഉത്തപ്പ. എക്സിലൂടെയായിരുന്നു സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരേ ഇര്‍ഫാന്റെ പ്രതികരണം.

“ഇപ്പോൾ ആരും സഞ്ജുവിന്റെ ഷൂസിൽ വരാൻ ആഗ്രഹിക്കുന്നില്ല !!. സ്ക്വാഡിൽ ഉണ്ടെങ്കിലും കളി കിട്ടില്ല എന്നെങ്കിലും ന്യായീകരിക്കാം. എന്നാൽ ടീമിൽ ഇല്ല എന്നത് പോലും നിരാശാജനകമാണ്.” ഉത്തപ്പ പറഞ്ഞു .

ഏകദിനങ്ങളില്‍ മോശം പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവ്, പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ യുവതാരങ്ങളായ ഋതുരാജ് ഗെയ്കവാദ് തിലക് വര്‍മ എന്നിവരെല്ലാം ടീമിലിടം പിടിച്ചപ്പോഴും സഞ്ജുവിന് വിളിയെത്തിയില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. സെലക്ഷന്‍ കമ്മിറ്റിയുടെ ഈ അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.

ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ.എല്‍ രാഹുലാണ് നയിക്കുന്നത്. ഈ മത്സരങ്ങളില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് എന്നിവരെ മാറ്റിനിര്‍ത്തി. ഇവര്‍ നാല് പേരും അവസാന ഏകദിനത്തിലേക്ക് മടങ്ങിയെത്തും. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ടീമിലിടം കണ്ടെത്തിയിട്ടുണ്ട്.