ഇംഗ്ലണ്ട്, ഓസ്ട്രേലിയ പരമ്പരകളില്‍ ഇന്ത്യയക്ക് പുതിയ ബോളിംഗ് പരിശീലകന്‍

ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരായ വരാനിരിക്കുന്ന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെ ബോളിംഗ് പരിശീലകനായി മുന്‍ ഓസ്ട്രേലിയന്‍ താരം ട്രോയ് കൂളിയെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒരുങ്ങുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച്, ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകള്‍ക്കായി ട്രോയ് കൂലി ഇതിനകം മുംബൈയിലെത്തി ഇന്ത്യന്‍ വനിതാ ടീമിനൊപ്പം ചേര്‍ന്നു.

ഇത് രണ്ടാം തവണയാണ് ട്രോയ് കൂലി ഇന്ത്യന്‍ വനിതാ ടീം മാനേജ്മെന്റിന്റെ ഭാഗമാകുന്നത്. നേരത്തെ, ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 ലോകകപ്പില്‍ ട്രോയ് ടീമിന്റെ ബോളിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒക്ടോബറില്‍ സൗരാഷ്ട്രയ്ക്കെതിരായ ഇറാനി കപ്പ് മത്സരത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ബോളിംഗ് പരിശീലകന്‍ കൂടിയായിരുന്നു അദ്ദേഹം.

ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം, ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയോടെ 2024 ടി20 വനിതാ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. പരമ്പര മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. ഡിസംബര്‍ 14 മുതല്‍ 17 വരെയാണ് ഈ പരമ്പര നടക്കുക. പരമ്പരയ്ക്ക് ശേഷം ഒരു ടെസ്റ്റ് മത്സരവും നടക്കും. ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് ശേഷം ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു മള്‍ട്ടി ഫോര്‍മാറ്റ് പരമ്പര കളിക്കും.

ഇംഗ്ലണ്ടിനെതിരായ 3 ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (സി), സ്മൃതി മന്ദാന (വിസി), ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്ടിയ (വിക്കറ്റ്), റിച്ച ഘോഷ് (വിക്കറ്റ്), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്. സൈക ഇഷാഖ്, രേണുക സിംഗ് താക്കൂര്‍, ടിറ്റാസ് സാധു, പൂജ വസ്ത്രകര്‍, കനിക അഹൂജ, മിന്നു മണി

ഇംഗ്ലണ്ട്&ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (സി), സ്മൃതി മന്ദാന (വിസി), ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്ടിയ (വിക്കറ്റ്), റിച്ച ഘോഷ് (വിക്കറ്റ്), സ്‌നേഹ റാണ, ശുഭ സതീഷ്, ഹര്‍ലീന്‍ ഡിയോള്‍, സൈക ഇഷാഖ്, രേണുക സിംഗ് താക്കൂര്‍, ടിറ്റാസ് സാധു, മേഘ്ന സിംഗ്, രാജേശ്വരി ഗയക്വാദ്, പൂജ വസ്ത്രകര്‍