മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ഇടംകയ്യന്‍ പേസ് ബോളര്‍ ആശിഷ് നെഹ്റ പുതിയ വേഷത്തില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മെന്റര്‍ വേഷത്തില്‍ നെഹ്റയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം തിരിച്ചെത്തുന്ന രാജസ്ഥാന് റോയല്‍സും നെഹ്റയെ സമീപിച്ചതായി വാര്‍ത്തകളുണ്ട്. എന്നാല്‍, വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം നെഹ്റ ചേര്‍ന്നേക്കുമെന്നാണ് സൂചന.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കമന്റേറ്ററുടെ വേഷത്തില്‍ നെഹ്റ എത്തിയിരുന്നു.
മുപ്പത്തിയെട്ടുകാരനായ നെഹ്റ ന്യൂസീലന്‍ഡുമായി ഡല്‍ഹി ഫിറോസ്ഷാ കോട്ലയില് നടന്ന ട്വന്റി20 മല്‍സരത്തോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ 19 വര്‍ഷത്തോളം നിറഞ്ഞ് നിന്ന നെഹറ ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിന്റെ താരമായിരുന്നു.
Read more
നെഹ്റയുടെ പുതിയ വേഷം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.