മോനെ രോഹിതേ, നീ നാലുപേരെ ചുമന്ന് ദിവസവും 10 KM വെച്ച് ഓടിയാൽ ഫിറ്റ്നസ് വീണ്ടെടുക്കാം: യോഗ്‍രാജ് സിങ്

ടി-20, ടെസ്റ്റ് എന്നി ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മ നിലവിൽ ഏകദിനത്തിൽ ശ്രദ്ധ ചിലത്തുകയാണ്. 2027 ഏകദിന ലോകകപ്പ് നേടുകയാണ് താരത്തിന്റെ ലക്ഷ്യം. എന്നാൽ അത്രയും വർഷം താരത്തെ ഉൾപെടുത്താൻ ബിസിസിഐ ഉദ്ദേശിക്കുന്നില്ല എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‍രാജ് സിങ്. ശരിയായ ഫിറ്റ്നസ് ചര്യകൾ പിന്തുടർന്നാൽ 45–ാം വയസ്സുവരെ ഏകദിന ക്രിക്കറ്റില്‍ തുടരാൻ സാധിക്കുമെന്ന് യോഗ്‍രാജ് സിങ് പറഞ്ഞു.

യോഗ്‍രാജ് സിങ് പറയുന്നത് ഇങ്ങനെ:

Read more

” നാലു പേരെ ചുമന്ന് എല്ലാ ദിവസവും 10 കിലോമീറ്റർ വീതം രോഹിത് ശർ‍മ ഓടട്ടെ. അതിനായി ആരെങ്കിലും അദ്ദേഹത്തെ പ്രേരിപ്പിക്കണം. അഞ്ചു വർഷം കൂടി രോഹിതിന്റെ സേവനം ഇന്ത്യയ്ക്കു വേണം” യോഗ്‍രാജ് സിങ് പറഞ്ഞു.