'എന്റെ ഫോണ്‍ ഗാലറി അവളുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞു'; വെളിപ്പെടുത്തി വിരാട് കോഹ്‌ലി

മകള്‍ വാമികയുടെ ചിത്രങ്ങള്‍ കൊണ്ട് തന്റെ ഫോണ്‍ ഗാലറി നിറഞ്ഞു കവിഞ്ഞെന്ന് വിരാട് കോഹ്‌ലി. 2021 ജനുവരിയില്‍ മകള്‍ ലോകത്തേക്ക് പ്രവേശിച്ചതുമുതല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സ്‌നേഹനിധിയായ അച്ഛനാണ്. തന്റെ മകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുന്ന താരം മകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകരോടും ആരാധകരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വീട്ടില്‍ മകളുമൊത്ത് ഒരു നിമിഷം പകര്‍ത്താന്‍ അവസരം ലഭിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ലെന്ന് ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള ആര്‍സിബി ടീമിന്റെ ഫോട്ടോഷൂട്ടിനിടെ കോഹ്‌ലി പറഞ്ഞു. ‘എന്റെ ഫോട്ടോ ഗാലറി എന്റെ മകളുടെ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്തും ഞാന്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. ഇത് ഏറെ സ്‌പെഷ്യലാണ്. ഈ ദിവസങ്ങള്‍ നഷ്ടപ്പെടുത്താന്‍ നിങ്ങള്‍ ഒട്ടും താല്‍പ്പര്യപ്പെടില്ല- കോഹ്‌ലി പറഞ്ഞു.

View this post on Instagram

A post shared by Virat Kohli (@virat.kohli)

വാമികയ്ക്ക് അടുത്തിടെ രണ്ട് വയസ്സ് തികഞ്ഞു. ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി ക്രിക്കറ്റ് താരം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ഒരു ഫോട്ടോയും പങ്കിട്ടിരുന്നു. കുട്ടികള്‍ വേഗത്തില്‍ വളരുന്നുവെന്ന് വിശദീകരിച്ച കോഹ്ലി, അവരുടെ ആദ്യകാലങ്ങളിലെ പ്രത്യേക നിമിഷങ്ങള്‍ പകര്‍ത്തേണ്ടതിന്റെ പ്രാധാന്യവും എടുത്തുകാട്ടി.

Read more

ഐപിഎല്‍ 16ാം സീസണിനായി കോഹ്ലി ആര്‍സിബി പരിശീലന ക്യാമ്പില്‍ ചേര്‍ന്നു. തന്റെ കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് താരം. ഏപ്രില്‍ 2 ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് അവരുടെ ആദ്യ മത്സരം.