മോനെ ഹാർദിക്കെ, നിന്നെ കൊണ്ട് ഈ പണി നടക്കില്ല, രോഹിതിന് ക്യാപ്റ്റൻ സ്ഥാനം നൽകി ടീമിൽ നിന്ന് സ്വയം ഇറങ്ങി പോകുക: മനോജ് തിവാരി

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ ജയം സ്വന്തമാക്കിയിരുന്നു പഞ്ചാബ് കിങ്‌സ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. പ്രഭ്സിമ്രാന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും മികവിലാണ് പഞ്ചാബിന് വിജയികനായത്.

കളിച്ച അഞ്ച് മത്സരങ്ങളിൽ നാലു മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈക്കെതിരെ ട്രോൾ മഴയാണ് ലഭിക്കുന്നത്. തുടരെ തുടരെ മുംബൈ ഇന്ത‍്യൻസ് പരാജയം ഏറ്റുവാങ്ങിയതോടെ ക‍്യാപ്റ്റൻ ഹാർദിക് പാണ്ഡ‍്യയ്ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരം മനോജ് തിവാരി.

“ഈ വർഷം നിങ്ങൾക്ക് വിജയം നേടാൻ കഴിയുന്നില്ല എന്നതുകൊണ്ട് തെറ്റുകൾ ഈ വർഷം മാത്രമാണ് സംഭവിച്ചത് എന്നല്ല അർത്ഥമാക്കുന്നത്. അതിന്റെ പ്രധാന കാരണം എന്താണെന്ന് കണ്ടെത്തണം. 2015 മുതൽ 2023 വരെ മുംബൈ ഇന്ത്യൻസിന് നിരവധി കിരീടങ്ങൾ നേടിക്കൊടുത്തത് രോഹിത് ശർമയാണ്”

“ശ്രേയസ് അയ്യർ മികച്ച ക്യാപ്റ്റൻസി കാഴ്ചവച്ചു, അതേസമയം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി വളരെ ദുർബലമായിരുന്നു. പരിഹാരമാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ , ഹാർദിക് ക്യാപ്റ്റൻസിയിൽ നിന്ന് പിന്മാറി ഉത്തരവാദിത്തം രോഹിതിന് തിരികെ നൽകണമെന്ന് ഞാൻ കരുതുന്നു. രോഹിത്തിനെ പുറത്താക്കിയപ്പോൾ നിങ്ങൾ ചെയ്തത് അനീതിയാണ്,” അദ്ദേഹം പറഞ്ഞു.