എന്റെ ഉപദേശം അവന്റെ കരിയർ മാറ്റി, അന്ന് ഹോട്ടലിൽ കണ്ടപ്പോൾ ഞാൻ വഴക്ക് പറഞ്ഞിരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് സുനിൽ ഗവാസ്‌കർ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ് യശസ്വി ജയ്‌സ്വാളാണ് എന്ന് യാതൊരു സംശയവും കൂടാതെ പറയാൻ സാധിക്കും. മുമ്പ് ഒരു പരമ്പരയിൽ 700ലധികം റൺസ് നേടിയ അദ്ദേഹം സുനിൽ ഗവാസ്‌കറിനൊപ്പം ഒരു എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു. കരിയറിൽ രണ്ട് തവണ 700-ലധികം റൺസ് നേടിയ റെക്കോർഡാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. 1971-ലെ അരങ്ങേറ്റ പരമ്പരയിലും 1978/79-ലും വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് തവണയും അദ്ദേഹം അത് ചെയ്തു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഗവാസ്‌കറുടെ കൃത്യ സമയത്തെ ഇടപെടൽ കൊണ്ടാണ് ജയ്‌സ്വാളിന് ഇംഗ്ലണ്ട് പരമ്പരയിൽ ഫോമിലേക്ക് എത്താൻ പറ്റിയതെന്നാണ് പറയപ്പെടുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ തൻ്റെ വിക്കറ്റ് കളഞ്ഞ രീതിയെക്കുറിച്ച് അദ്ദേഹം ഹോട്ടലിൽ വെച്ച് യുവ ബാറ്ററെ കാണുകയും അവനെ ശകാരിക്കുകയും ചെയ്തു. ഇനി മേലാൽ ഇങ്ങനെ മണ്ടത്തരങ്ങൾ കാണിക്കരുതെന്നും ഉപദേശിച്ചു.

“യശസ്വി റൺസ് നേടുന്നതും ബൗളിംഗ് ആക്രമണത്തിൽ ആധിപത്യം പുലർത്തുന്നതും കാണാൻ സന്തോഷമുണ്ട്. 50-ലധികം സ്കോർ നേടിയതിന് ശേഷം വെസ്റ്റ് ഇൻഡീസിൽ തൻ്റെ വിക്കറ്റ് എറിഞ്ഞതിന് ദക്ഷിണാഫ്രിക്കയിലെ ആദ്യ ട്രസ്റ്റിൻ്റെ ഒന്നാം ദിവസം ഞാൻ ഹോട്ടലിൽ വെച്ച് അവനെ ശാസിച്ചിരുന്നു. ബൗളർമാർക്ക് ഒരു ഉപകാരവും ചെയ്യരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ”ദി ഹിന്ദുസ്ഥാൻ ടൈംസുമായുള്ള ആശയവിനിമയത്തിനിടെ ഗവാസ്‌കർ പറഞ്ഞു.

രണ്ട് ഇരട്ട സെഞ്ച്വറികൾ ഉൾപ്പെടെ 89 ശരാശരിയിൽ 712 റൺസുമായി ജയ്‌സ്വാൾ പരമ്പര പൂർത്തിയാക്കി. പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇതിഹാസം മറ്റൊരു കാര്യവും കൂടി പറഞ്ഞു :

“അവൻ റൺസ് നേടുന്നത് കാണാൻ സന്തോഷമുണ്ട്. എന്നിരുന്നാലും, 20-കളിൽ ഒരാളുടെ വാക്കുകൾ കേൾക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഞാനും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹം തൻ്റെ കരിയറിൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇന്ത്യൻ ക്രിക്കറ്റ് കാരണം അദ്ദേഹം അവിടെയുണ്ടെന്ന് ഒരിക്കലും മറക്കില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.