വെട്ടിലാകാന്‍ താത്പര്യമില്ല; കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് സൂപ്പര്‍ താരം

കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നത്തിന്റെ ഇടയില്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പനേസറുടെ പിന്മാറ്റം.

“കശ്മീര്‍ വിഷയങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം കെ.പി.എല്ലില്‍ പങ്കെടുക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഇതിന് നടുവിലാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അത് എന്നെ അസ്വസ്ഥനാക്കും.” മോണ്ടി പനേസര്‍ ട്വിറ്ററില്‍ കുറിച്ചു.

What protection do they have?': Monty Panesar in support of farmers' protest | Sports News,The Indian Express

Read more

നേരത്തെ കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സ് രംഗത്ത് വന്നിരുന്നു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്താല്‍ തന്നെ ഇന്ത്യയിലേക്ക് ക്രിക്കറ്റിനായി പ്രവേശിപ്പിക്കില്ലെന്ന് ബി.സി.സി.ഐ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗിബ്സ് പറഞ്ഞത്.