'ശാരീരികമായി ചില കാര്യങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്'; ഐ.പി.എല്ലില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ കാരണം പറഞ്ഞ് സ്റ്റാര്‍ക്ക്

ഐ.പി.എല്ലില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഓസീസ് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഷീല്‍ഡ് ക്രിക്കറ്റ് കൂടുതല്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സീനിയര്‍ താരമെന്ന നിലയില്‍ ദേശീയ ടീമിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.

“ഷീല്‍ഡ് ക്രിക്കറ്റ് കൂടുതല്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശാരീരികമായി ചില കാര്യങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും കൂടുതല്‍ മത്സരം ഇനിയും കളിക്കണം. സീനിയര്‍ താരമെന്ന നിലയില്‍ ദേശീയ ടീമിന് പ്രാധാന്യം നല്‍കുന്നു. ഇതുവരെ ഷീല്‍ഡ് ക്രിക്കറ്റ് ഫൈനല്‍ കളിച്ചിട്ടില്ല. അതിനാല്‍ ഷീല്‍ഡ് കപ്പ് ഫൈനല്‍ കളിച്ച് കിരീടം നേടാന്‍ ആഗ്രഹിക്കുന്നു. അതാണ് ഇപ്പോഴുള്ള പ്രധാന ആഗ്രഹം. മൂന്ന് ഫോര്‍മാറ്റിലും കഴിയുന്നിടത്തോളം കളിക്കണം. നിലവില്‍ ഷീല്‍ഡ് ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനുമാണ് പ്രാധാന്യം നല്‍കുന്നത്” മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞു.

Mitchell Starc Wants To Play More Sheffield Shield Games, So He Skipped IPL 2021

ടി20 ഫോര്‍മാറ്റിലെ കരുത്തനായ ബോളറാണ് സ്റ്റാര്‍ക്ക്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കു വേണ്ടിയാണ് സ്റ്റാര്‍ക്ക് കളിച്ചിട്ടുള്ളത്. 27 ഐ.പി.എല്ലില്‍ നിന്ന് 34 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Starc withdraws from Aussie squad for personal reasons | cricket.com.au

ഏപ്രില്‍ 9 നാണ് ഐ.പി.എല്‍ 14ാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. മേയ് 30നാണ് ഫൈനല്‍.