തനിക്ക് വേണ്ടി കയ്യടിക്കാന്‍ ആരുമില്ലെന്നറിഞ്ഞും പ്രകടന മികവാല്‍ മുന്നോട്ടു പോവുന്ന ഒറ്റയാന്‍

ഹാരിസ് മരത്തംകോട്

ഞാന്‍ പറയുന്നത് ഒരു പ്രതിഭയെ പറ്റി ആണ്, പ്രതിഭാസത്തെ പറ്റി അല്ല… ദേശീയ ടീമിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി പ്രതീക്ഷിച്ച് ഇരിക്കണ യുവരക്തങ്ങള്‍ നോക്കി പഠിക്കേണ്ട ഒരു ലേബര്‍ ഇന്ത്യയെ പറ്റി…

2013ന്റെ തുടക്കക്കാലത്ത് ആയിരുന്നു ഞാനീ മനുഷ്യനെ ആദ്യമായി കാണുന്നത്.. ഇന്ത്യ A,B,C ട്രയാങ്കുലര്‍ സീരീസില്‍ പവര്‍പ്ലെയില്‍ ക്വിക്ക് 30+ അടിക്കണ അഞ്ചര അഞ്ചേമുക്കാല് അടിക്കാരന്‍… നല്ല ക്ലീന്‍ ഹിറ്റുകള്‍, അപ്പിഷ് ആവാത്ത കവര്‍ ഡ്രൈവുകള്‍, മികവുറ്റ ഫോളോ ത്രൂ.. കണ്‍ട്രോള്‍ ഇല്ലാത്ത പുള്‍ഷോട്ടുകളായിരുന്നു അന്ന് അയാളുടെ വീക്ക്‌നെസ്സ്.. 30 കള്‍ കഴിഞ്ഞാല്‍ അയാള്‍ ഔട്ട് ആയി പോവുന്നതും ഇത്തരം ഷോട്ടുകളിലേക്ക് തിരിയുമ്പോളായിരുന്നു..

Image

വിരേന്ദര്‍ സെവാഗ് എന്ന കോഹിനൂര്‍ രത്‌നം ഇന്ത്യക്ക് വേണ്ടി ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പ്.. വൈകുന്നേരത്തെ കണ്ടം കളി ചര്‍ച്ചകളില്‍ ഞാനാ അവതാരത്തെ അവതരിപ്പിച്ചത് സെവാഗ് രണ്ടാമന്‍ എന്നാണ്. സെവാഗ് വിരമിച്ചാല്‍ ആ പൊസിഷനില്‍ നമ്മള്‍ ഒരാളെ ഇപ്പോളേ കണ്ടെത്തിയിരിക്കുന്നു..

എന്റെ പല കണ്ടെത്തലും പാഴായി പോയിട്ടില്ല.. ഇന്ത്യ A യുടെ ട്രയാങ്കുലര്‍ സീരിസില്‍ സെമിയിലും ഫൈനലിലും സെഞ്ച്വറി അടിച്ച ആ നീളന്‍ മുടിക്കാരനേയും ഇത് പോലൊരു വൈകുന്നേര ചര്‍ച്ചയില്‍ ഞാനവതരിപ്പിച്ചത് ഇന്ത്യക്കൊരു ഗില്‍ക്രിസ്റ്റ് വരുന്നെടാ മക്കളേ, നമ്മളും ഓസ്‌ട്രേലിയ ടീം പോലെ ശക്തമാകും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു..

Image

മാറ്ററിലേക്ക് വരാം.. പതിയെ പതിയെ 30 കള്‍ കടന്ന് വലിയ സ്‌കോര്‍ കണ്‍സിസ്റ്റന്‍സി ആയി കളിക്കുന്ന ഒരു കളിക്കാരനായി മാറുകയായിരുന്നു അഗര്‍വാള്‍… ലോങ് ഫോര്‍മാറ്റുകളിലും അയാള്‍ തിളങ്ങി.. എങ്കിലും അയാളുടെ ആക്രമണോത്സുകത അയാള്‍ മുറുകെ പിടിച്ചിരുന്നു. രഞ്ജിയില്‍ പോലും 60-70 സ്‌ട്രൈക്ക് റേറ്റ് അയാള്‍ നില നിര്‍ത്തി പോന്നു.

IND vs BAN 1st Test, Day 2: Mayank Agarwal wreaks havoc as India post 493/6  at stumps - The Statesman

2017 രഞ്ജി ട്രോഫിയില്‍ 1100+ റണ്‍സ് നേടി ടോപ്പ് റണ്‍ ഗെറ്ററായിട്ടും ദേശീയ ടീമില്‍ ഇടം നേടാതെ വന്നപ്പോള്‍ മറ്റൊരു മജുംദാറും ദേവേന്ദ്ര ബുണ്ടേലയും ആയി അയാളും മാറി എന്നുറപ്പിച്ചു… എന്നാല്‍ 2018 ലെ ഇന്ത്യയുടെ വിദേശ പര്യടനം അയാള്‍ക്ക് വേണ്ടി തിരക്കഥ മാറ്റി എഴുതുക ആയിരുന്നു.. മുരളി വിജയ്, KL രാഹുല്‍, പ്രിഥ്വി ഷ്വാ എന്നീ മൂന്ന് ഓപ്പണര്‍മാരുമായി പോയ ഇന്ത്യക്ക് ആദ്യം പ്രിഥ്വിയുടെ പരിക്ക് മൂലം ഒരു കളിക്കാരനെ ഫ്‌ലൈറ്റ് കേറ്റി വിടേണ്ടി വന്നു.. അങ്ങനെ ആണ് റേഷന്‍ കടയില്‍ മീന്‍ വാങ്ങാന്‍ പോയ അഗര്‍വാളിന് BCCI യുടെ കോള്‍ വരുന്നത്.. അവനപ്പോ തന്നെ ആ റേഷന്‍ കാര്‍ഡും ആയി ഫ്‌ലൈറ്റ് കയറി.

The mind often gives up before the body: Mayank Agarwal | Cricket News -  Times of India

30 നോടടുത്ത പ്രായത്തില്‍ വന്ന ആ കോള്‍ അയാളുടെ ചിരകാല സ്വപ്നം ആയിരുന്നു.. എന്നാലും കളിക്കാന്‍ പറ്റും എന്ന് ഒരുറപ്പും ഇല്ല.. വിജയും രാഹുലും ഓപ്പണിങില്‍ നല്ല റെക്കോര്‍ഡ് ഉള്ളവരാണ്.. പോരാത്തതിന് പ്ലെയിങ് ഇലവനിലേക്ക് കണ്ണും നട്ടിരിക്കണ രോഹിത്ത് ശര്‍മ്മ എന്ന മികച്ച ഓപ്പണറും. മായങ്കിന്റെ ഭാഗ്യമോ വിജയുടേയും രാഹുലിന്റേയും നിര്‍ഭാഗ്യമോ രണ്ടും പേരും അടപടലം ആയി. വിദേശത്ത് സ്വിങ് പിച്ചുകളില്‍ രോഹിത്തിന്റെ ഓപ്പണ്‍ ചെയ്യിക്കണ്ട എന്ന തീരുമാനം അഗര്‍വാളിലേക്ക് കണ്ണുകളെത്തി..

Rahul bhai told me to make it 'big', changed my shoulder position watching  Sunny sir: Mayank Agarwal | Deccan Herald

ബാക്കി ഉള്ള ഒന്നോ രണ്ടോ ടെസ്റ്റ്, മികച്ച ഓപ്പണേഴ്‌സിന് പറ്റാത്തതല്ലെ ഇവന്. അതോടെ ഈ കരച്ചിലും എന്നത്തേക്കും നിര്‍ത്താം എന്നതായിരിക്കാം BCCI യുടെ പ്ലാന്‍.. എന്നാല്‍ കിട്ടിയ അവസരം അഗര്‍വാള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.

നാളിത് വരെ 60 സ്‌ട്രൈക്ക് റേറ്റില്‍ കുറഞ്ഞ് കളിക്കാത്ത അഗര്‍വാള്‍ 40 സ്‌ട്രൈക്ക് റേറ്റില്‍ ദ്രാവിഡിനേക്കാള്‍ ക്ഷമയോടും പക്വതയോടും കൂടി കളിക്കുന്നത് കണ്ടപ്പോള്‍ , ഒരുപാട് ആഗ്രഹിച്ച് കിട്ടിയ കളിപ്പാട്ടം എപ്പോളും തുടച്ച് സൂക്ഷിക്കണ ഒരു കുഞ്ഞുപൈതലിനെ ഓര്‍മ്മ വന്നു..

ചിലതെല്ലാം ജീവിതത്തില്‍ വെട്ടി പിടിക്കാന്‍ ഒരുപാട് കാലം വേണ്ടി വരും.. എന്നാല്‍ അതൊരിക്കല്‍ കിട്ടിയാല്‍ അത് വേറെ ആര്‍ക്കും വിട്ട് കൊടുക്കാതെ സൂക്ഷിക്കാനുള്ള മിടുക്ക് ജീവിതത്തില്‍ ഉള്ളവനാണ് അന്തിമ വിജയം..

IND vs NZ: Mayank Agarwal says THIS Sunil Gavaskar advice helped him score  century on Day 1 of 2nd Test | Cricket News | Zee News

സഞ്ജുവും പന്തും ഒക്കെ കിട്ടുന്ന അവസരങ്ങള്‍ മത്സരിച്ച് പാഴാക്കുമ്പോള്‍ വീണ് കിട്ടിയ അവസരത്തെ തന്റേത് മാത്രമാക്കി ഓമനിച്ച് നടക്കുകയാണ് ഇയാള്‍.. ഒന്നോ രണ്ടോ പരാജയം കൊണ്ട് നഷ്ടപ്പെടും എന്നുറപ്പുളള ഒരു ചായക്കോപ്പ തന്നെ ആണ് തന്റെ ടീമിലെ സ്ഥാനം എന്ന് അവന് നന്നായി അറിയാം…

ഇന്ത്യന്‍ ജേഴ്‌സിയില്‍ അയാള്‍ കാഴ്ച വെക്കുന്ന കണ്‍സിസ്റ്റന്‍സി അയാളെ മികച്ചവനാക്കുന്നു.. ഐപിഎല്ലില്‍ അയാള്‍ പരാജയം ആയിരുന്നു ഈ വര്‍ഷം വരെ.. എന്നാല്‍ ഈ വര്‍ഷം അയാള്‍ മത്സരിക്കുന്നത് സ്വന്തം ക്യാപ്റ്റനോട് മാത്രമാണ്.. പഞ്ചാബിന് വേണ്ടി അയാള്‍ നല്‍കുന്ന തുടക്കം.. ഡല്‍ഹിക്കെതിരെ ആദ്യ കളിയിലെ ഒറ്റയാള്‍ പോരാട്ടം, ഇന്നലത്തെ സൂപ്പര്‍ ഓവറിലെ ബൗണ്ടറി സേവ്, വിജയറണ്ണിനായുള്ള രണ്ട് ബൗണ്ടറികള്‍..

Mayank Agarwal birthday special: The talented young gun who is yet to  cement his place

അയാള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാവുകയാണ്.. സൂപ്പര്‍ താര ശോഭയില്‍ മങ്ങപ്പെട്ട നമ്മുടെ കണ്ണുകളുടെ മായാവലയത്തില്‍ അയാളുടെ പ്രകടനങ്ങള്‍ എത്തപ്പെടണം എന്നില്ല… മികച്ച ഒരു ഫീല്‍ഡറും കൂടി ആയ അയാള്‍ ശിഖര്‍ ധവാനെ പോലെ വൈകി വന്ന ഒരു വസന്തം പോലെ ഒരു പത്താണ്ട് തന്റേതായ സംഭാവന ഇന്ത്യന്‍ കോളങ്ങളില്‍ തങ്കലിപികളാല്‍ എഴുതിചേര്‍ത്തിട്ടേ പോവൂ. ഒരഞ്ച് കൊല്ലത്തിനപ്പുറം, ഫാന്‍സുകാര്‍ കടിപിടി കൂടുന്നത് രാഹുല്‍- മായങ്ക് പോരിലായിരിക്കും എന്നത് മറ്റൊരു വസ്തുത.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7