മായങ്ക് അഗര്‍വാളിന് ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പുറത്താകല്‍ ; നാലു റണ്‍സിന് നോബോളില്‍ ഔട്ടായി

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ കരിയറില്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത പുറത്താകലുമായി സൂപ്പര്‍താരം മായങ്ക്് അഗര്‍വാള്‍. ശ്രീലങ്കയ്ക്ക് എതിരേയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ നാലു റണ്‍സ് എടുത്ത താരം പുറത്തായത് നോബോളില്‍ റണ്ണൗട്ടിലായിരുന്നു.

ശനിയാഴ്ച ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ടോസ് നേടിയ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യാനിറങ്ങിയ മായങ്ക് ടീമിന്റെ സ്‌കോര്‍ 10 ല്‍ നില്‍ക്കേ ശ്രീലങ്ക ഒരു പന്തില്‍ എല്‍ബിഡബ്‌ള്യൂ അപ്പീല്‍ ചെയ്തു.

ഈ പന്തില്‍ മായങ്ക റണ്ണിനായി ഓടുകയും ചെയ്തു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന നായകന്‍ രോഹിത് ശര്‍മ്മ മായങ്കിന്റെ റണ്ണിനായുള്ള കോളിനോട് പ്രതികരിച്ചില്ല. ശ്രീലങ്കന്‍ താരങ്ങള്‍ പന്തെടുത്ത് പെട്ടെന്ന് തന്നെ റണ്ണൗട്ട് ആക്കുകകയും ചെയ്തു്

അതേസമയം ഇതിനിടയില്‍ അമ്പയര്‍ ഈ പന്ത് നോബോള്‍ വിളിക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്ത്യ കനത്ത ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 30 ഓവറിനിടയില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. 15 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മയും പി്ന്നാലെ പുറത്തായി. 31 റണ്‍സ് എടുത്ത ഹനുമാ വിഹാരിയാണ് പുറത്തായ അടുത്ത ബാറ്റ്‌സ്മാന്‍.

അര്‍ദ്ധശതകം പോലും തികയ്ക്കാതെ കോഹ്ലിയും പുറത്തായി. 48 പന്തില്‍ 23 റണ്‍സ് എടുക്കാനെ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന് കഴിഞ്ഞുള്ളൂ. ഡിസില്‍വയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ താരം കുരുങ്ങി. ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ടെസ്റ്റിലും ആകെ ബാറ്റ് ചെയ്ത ഒരിന്നിംഗ്‌സില്‍ 46 റണ്‍സിന് കോഹ്ലി പുറത്തായിരുന്നു.