'അവര്‍ വളരെ മനോഹരമായാണ് പന്തെറിയുന്നത്'; രണ്ട് ഇന്ത്യന്‍ ബോളര്‍മാരെ കുറിച്ച് വെയ്ഡ്

ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബോളര്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഓസീസ് ഓപ്പണര്‍ മാത്യു വെയ്ഡ്. സ്പിന്നര്‍മാരായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് പരമ്പരയില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതെന്നാണ് വെയ്ഡ് അഭിപ്രായപ്പെട്ടത്.

“എന്റെ അഭിപ്രായത്തില്‍ വളരെ മനോഹരമായാണ് അശ്വിനും ജഡേജയും പന്തെറിയുന്നത്. പ്രത്യേകിച്ച് മെല്‍ബണില്‍ മികച്ച സ്പിന്നും ബൗണ്‍സും ഉണ്ടായിരുന്നു. പേസാക്രമാണ് പ്രതീക്ഷിച്ചിരുന്നത്, ഇത്തരമൊരു സ്പിന്നാക്രമണം ഒരിക്കലും കരുതിയിരുന്നില്ല.”

In Stats: Is India Right to Keep Ashwin, Jadeja in the Background?

“അശ്വിനും ജഡേജയും മികച്ച സ്പിന്‍ കൂട്ടുകെട്ടാണ്. വളരെ സ്ഥിരതയുള്ളവരാണ് ഇരുവരും. അതിനാല്‍ ഒരു വഴി കണ്ടെത്തേണ്ടത് ഞങ്ങളുടെ ആവിശ്യമാണ്. ഓപ്പണറെന്ന നിലയില്‍ ആസ്വദിച്ചാണ് ബാറ്റ് ചെയ്യുന്നത്. സെലക്ടര്‍മാര്‍ ഈ റോള്‍ ചെയ്യണമെന്ന് ആവിശ്യപ്പെട്ടാല്‍ സന്തോഷത്തോടെ ചെയ്യും.”

2nd Test: Rishabh Pant does an MS Dhoni, tells Ashwin where to bowl to Matthew Wade a delivery before dismissal - Sports News

“അശ്വിനെതിരേ ഇതിന് മുമ്പ് കളിച്ച് പരിചയസമ്പത്തുള്ള ആളാണ് സ്മിത്ത്. അദ്ദേഹം ഈ ഫോം ഔട്ടിനെ അതിജീവിക്കുമെന്ന് എനിക്കുറപ്പുണ്ട്. വേറെ പ്രശ്നങ്ങളൊന്നും നിലവിലില്ല” വെയ്ഡ് പറഞ്ഞു. പരമ്പരയില്‍ സ്റ്റീവ് സ്മിത്തിനെയും ലാബുഷാനെയേയും രണ്ട് തവണ വീതം അശ്വിന്‍ പുറത്താക്കിയിരുന്നു. ഈ മാസം ഏഴിന് സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.