IPL 2025: കൊല്‍ക്കത്ത ടീമില്‍ പൊട്ടിത്തെറി, വിദേശ താരത്തെ തെറിവിളിച്ച് കോച്ച്, താരത്തിനെതിരെ രൂക്ഷ പ്രതികരണം, അമ്പരന്ന് ആരാധകര്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വിജയം നേടി ഐപിഎലില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ വച്ചാണ് 14 റണ്‍സിന് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും സുനില്‍ നരെയ്ന്‍ തിളങ്ങിയതാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ വഴിത്തിരിവായത്. പോയിന്റ് ടേബിളില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്തയുളളത്. വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും കൊല്‍ക്കത്ത ടീമില്‍ നടന്ന ഒരു പൊട്ടിത്തെറി പുറത്തുവന്നിരിക്കുകയാണ്. മറ്റൊരു ടീമിലെ താരവുമൊത്ത് ഡിന്നര്‍ കഴിക്കാനായി പോയതിന് കെകെആര്‍ ടീമിലെ വിദേശ താരത്തെ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് ശകാരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കൊല്‍ക്കത്ത ഡ്രസിങ് റൂമില്‍ നിലവില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു. കോച്ചും ടീമിലെ കളിക്കാരും തമ്മിലാണ് പ്രധാനമായും പ്രശ്‌നങ്ങള്‍. കോച്ച് ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് വിദേശ താരം ഇപ്പോഴും അതിന്റെ ഷോക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വന്തം രാജ്യത്തെ ദേശീയ ടീമിലെ സഹതാരത്തിനൊപ്പമാണ് കൊല്‍ക്കത്ത പ്ലെയര്‍ ഭക്ഷണം കഴിക്കാനായി പോയത്. ഇത് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് ചോദ്യം ചെയ്തതില്‍ അമ്പരന്നിരിക്കുകയാണ് താരം.

Read more

ഐപിഎലില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴിലായിരുന്നു കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത ചാമ്പ്യന്‍മാരായത്. ഗംഭീര്‍ സ്ഥാനമൊഴിഞ്ഞ ശേഷമാണ് ചന്ദ്രകാന്ത് പണ്ഡിറ്റ് കെകെആര്‍ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഈ സീസണില്‍ പത്ത് കളികളില്‍ നിന്ന് നാല് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ ഒമ്പത് പോയിന്റാണ്‌ കൊല്‍ക്കത്തയ്ക്കുളളത്.