റെയ്ന മോഡൽ ആഘോഷവുമായി കോഹ്ലി, ഇതാണ് ടീം ഇന്ത്യ

റെയ്‌ന കോഹ്‌ലിയുടെ സെഞ്ചുറി കോഹ്‍ലിയെക്കാൾ ആവേശത്തിൽ ആഘോഷിച്ച ആ നിമിഷം ക്രിക്കറ്റ് പ്രേമികൾ മറക്കില്ല. 2015 ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരത്തിലായിരുന്നു സിക്രക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റിയ സംഭവം നടന്നത്.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇഷാൻ കിഷൻ എന്ന യുവതാരം ക്രിക്കറ്റിൽ ആരും മോഹിച്ചുപോകുന്ന ഡബിൾ സെഞ്ചുറി നേടിയപ്പോൾ തൊട്ടപ്പുറത്തെ എൻഡിൽ നിന്ന കോഹ്ലി റെയ്ന ആഘോഷിച്ചത് പോലെ കൈകൾ ഉയർത്തി ആവേശത്തിൽ നേട്ടം ആഘോഷിച്ചു.

മത്സരത്തിന്റെ കാര്യത്തിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 410 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. ഇന്ത്യന്‍ യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറിയുടെയും വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ കുറ്റന്‍ വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുന്നില്‍ വെച്ചത്.

പരമ്പര കൈവിട്ടതിന്റെ കടം ഒറ്റ മത്സരത്തിലൂടെ വീട്ടുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയെയാണ് ക്രീസില്‍ കാണാനായത്. 131 ബോളില്‍ 10 സിക്സും 24 ഫോറും സഹിതം ഇഷാന്‍ 210 റണ്‍സ് അടിച്ചെടുത്തു. 91 ബോളുകള്‍ നേരിട്ട കോഹ്ലി രണ്ട് സിക്സിന്റെയും 11 ഫോറിന്റെയും അകമ്പടിയില്‍ 113 റണ്‍സെടുത്തു.

ഇഷാന്‍-കോഹ്‌ലി സഖ്യം 290 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. വാഷിംഗ്ടണ്‍ സുന്ദര്‍ 27 ബോളില്‍ 37 റണ്‍സെടുത്ത് സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. അക്‌സര്‍ പട്ടേല്‍ 20 റണ്‍സെടുത്തു. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 409 റണ്‍സ് അടിച്ചെടുത്തത്.