IPL 2025: കോഹ്‌ലിയെ ഭ്രാന്തൻ എന്ന് വിളിച്ചിട്ടില്ല, കോമാളി എന്നാണ് പറഞ്ഞത്; താരത്തിനെതിരെ പരിഹാസവുമായി പ്രമുഖൻ

ഐപിഎൽ 18 ആം സീസണിനിടെ വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളിൽ വ്യക്തത വരുത്തി രാഹുൽ വൈദ്യ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) സൂപ്പർതാരം കോഹ്‌ലിയും താനും ഉൾപ്പെട്ട വിവാദങ്ങളുടെ പേരിൽ അദ്ദേഹം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ രാഹുൽ വൈദ്യയെ ബ്ലോക്ക് ചെയ്തതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തുടർന്നത്. പിന്നാലെ കോഹ്‌ലിയും നടി അവ്‌നീത് കൗറും ഉൾപ്പെട്ട സമീപകാല വിവാദത്തെ പരാമർശിച്ച്, ഇത് മറ്റൊരു ‘അൽഗോരിതം പിഴവ്’ ആയിരിക്കാമെന്ന് രാഹുൽ വൈദ്യ പറഞ്ഞു.

കോഹ്‌ലി ബ്ലോക്ക് ചെയ്തതിന് പിന്നാലെ താരത്തെ വിമർശിച്ച് രാഹുൽ രംഗത്ത് എത്തിയിരുന്നു. തുടർന്ന് കോഹ്‌ലിയുടെ ആരാധകർ തന്നെയും കുടുംബത്തെയും ഭാര്യയെയും അധിക്ഷേപിച്ചുവെന്നും ശേഷം കോഹ്‌ലിയുടെ ആരാധകർ കോഹ്‌ലിയേക്കാൾ വലിയ കോമാളികൾ ആണെന്ന് രാഹുൽ പറയുകയും ചെയ്‌തു. അതിനിടയിലാണ് വിമാനത്താവളത്തിലൂടെ നടന്ന രാഹുലിനോട് കോഹ്‌ലിയുമായി ബന്ധപ്പെട്ട് ആളുകൾ ചോദ്യം ചെയ്തപ്പോൾ, അദ്ദേഹം കോഹ്‌ലിയെ ഭ്രാന്തൻ എന്ന് വിളിച്ചു എന്നാണ് റിപ്പോർട്ട്.

എന്തായാലും ഈ വിവാദത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ- “ഞാൻ ഭ്രാന്തനാണെന്ന് പറഞ്ഞില്ല, ജോക്കർ എന്ന് പറഞ്ഞു.”

“എനിക്ക്, എന്റെ കുടുംബത്തിന്, എന്റെ ഭാര്യക്ക്… അദ്ദേഹത്തിന്റെ ആരാധകർ നൽകിയ അധിക്ഷേപങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഞാൻ നിങ്ങൾക്ക് കാണിച്ചുതന്നാൽ. ഞാൻ പറഞ്ഞതനുസരിച്ച്, അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തെക്കാൾ വലിയ കോമാളികളാണ്.” രാഹുൽ പറഞ്ഞു.

എന്തിനാണ് കോഹ്‌ലി തന്നെ ബ്ലോക്ക് ചെയ്തത് എന്ന് അറിയണം എന്നും അദ്ദേഹം കുറിച്ചു.