കോഹ്‌ലിയുടെ വിജയങ്ങള്‍ പറയുന്നതിനേക്കാള്‍ നല്ലത് തോല്‍വിയുടെ കഥകള്‍ പറയുന്നതാകും

വിരാട് കോഹ്‌ലി 50 T20 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്. അതില്‍ വിജയങ്ങള്‍ പറയുന്നതിനേക്കാള്‍ തോല്‍വിയുടെ കഥകള്‍ പറയുന്നതാകും നല്ലത്. 16 മത്സരങ്ങള്‍ മാത്രം തോറ്റ കോഹ്‌ലിയുടെ തോല്‍വി ശതമാനം 32% മാത്രമാണ്. അതായത് കോഹ്‌ലിയുടെ കീഴില്‍ ഒരു T20 മാച്ചില്‍ ഇന്ത്യ കളിക്കാനിറങ്ങുമ്പോള്‍ ജയസാദ്ധ്യത ഏതാണ്ട് 70% ആണ്.

സേനാ രാജ്യങ്ങളില്‍ T20 പരമ്പര വിജയിച്ച നായകന്‍ എന്ന ഖ്യാതി അയാളിലെ കണക്കുകളെ ഊട്ടിയുറപ്പിക്കുക കൂടി ചെയ്യുന്നു. അപ്പോഴും ഈ മികവുറ്റ കണക്കുകള്‍ക്കിടയിലും കളിക്കുന്ന എല്ലാ മാച്ചുകളും വിജയിച്ചേ തീരൂ എന്ന മാനസികാവസ്ഥയും ഒരു IPL കിരീടം നേടാനാകാത്ത അയാളുടെ ഭാഗ്യക്കേടും ഇന്ത്യന്‍ ആരാധകര്‍ക്ക് പലപ്പോഴും അയാളിലെ T20 ക്യാപ്റ്റനെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നത് മറ്റൊരു തലം.

Image

ഇനി വിരാട് എന്ന നായകന്റെ ബാറ്റിംഗ് കണക്കുകളിലേക്ക് പോകുമ്പോള്‍ അവിടെ അയാള്‍ 48.45 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ അപ്രതീക്ഷിതമെന്നു പറയാവുന്ന 143 നടുത്ത് സട്രൈക്ക് റേറ്റില്‍ നേടിയിട്ടുള്ളത് 1600 ഓളം റണ്‍സും . ലോക ക്രിക്കറ്റിലെ തന്നെ മുന്‍നിരയില്‍ പ്രതിഷ്ഠിക്കുന്ന കണക്കുകള്‍ നില നില്‍ക്കുമ്പോഴും ഒരു സെഞ്ചുറിയുടെ കുറവും ബാറ്റിംഗ് ശൈലിയും അല്ലെങ്കില്‍ ഏകദിന ക്രിക്കറ്റിലെ അപ്രമാദിത്യവും അയാളിലെ T20 ബാറ്റ്‌സ്മാനെ അത്ര പെരുപ്പിച്ചു കാണിക്കാന്‍ പലരെയും പിന്നോട്ടു വലിക്കുന്നതും കാണാം .

Image

അഭിപ്രായങ്ങള്‍ പലതാകാം. എന്നാല്‍ ഇന്ത്യ കണ്ട T20 നായകനായാലും ബാറ്റ്‌സ്മാനായാലും വിരാടിന്റെ സ്ഥാനം ഉയര്‍ന്നു തന്നെ കിടക്കും എന്നതില്‍ സംശയമില്ല. 25 ലധികം T20 മാച്ചുകള്‍ കളിച്ച നായകരില്‍ അയാളെക്കാല്‍ കൂടുതല്‍ വിജയം നേടിയ 2 ക്യാപ്റ്റന്‍മാര്‍ മാത്രമുള്ളപ്പോള്‍ കരിയറില്‍ അയാളെക്കാള്‍ കൂടുതല്‍ റണ്‍ നേടാന്‍ മറ്റൊരാള്‍ക്കും പറ്റിയിട്ടുമില്ല .

Image

കാലം ഒരു പാട് കടന്ന് പോയി. അതിനിടെ ബാറ്റ്‌സ്മാന്നെ നിലയില്‍ വിരാട് 4 T20 ലോക കപ്പുകള്‍ കളിച്ചു.2 ലും മാന്‍ ഓഫ് ദ ടൂര്‍ണമെന്റും ആയി .തീര്‍ച്ചയായും കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ടീമംഗങ്ങളുടെ പിന്തുണ കൂടിയുണ്ടായിരുന്നെങ്കില്‍ 2 തവണയും കുട്ടിക്ക്രിക്കറ്റിലെ ലോക കിരീടം ഇന്ത്യ തന്നെ കൈക്കലാക്കുമായിരുന്നു.

Image

ധോണിയില്‍ നിന്നും ഏറ്റെടുത്ത് ധോണിയെക്കാള്‍ വിജയശതമാനം കുറിച്ച വിരാട് T20 നായക വേഷം അഴിച്ചു വെയ്ക്കുമ്പോള്‍ 3 ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനെ ഒരേ സമയം ഏറെക്കാലം നയിച്ച വ്യത്യസ്തനായ ക്യാപ്റ്റന്‍ എന്ന നിലയിലാകും കോഹ്‌ലി ഭാവിയില്‍ മുദ്ര കുത്തപ്പെടുക.

Rohit Sharma named Team India's T20I captain for home series against New Zealand

അടുത്ത നായകന്‍ എന്ന നിലയില്‍ രോഹിത്തിലേക്ക് വരുമ്പോള്‍ കോഹ്‌ലി ദേശീയ ടീമിന്റെ നായകനായി നില്‍ക്കെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന നിലയില്‍ പല കോണുകളിലും അറിയപ്പെടുന്ന 34 കാരനായ രോഹിത്തിന് സുവര്‍ണാവസരം കൂടിയാണിത്.

Rohit Sharma Becomes 3rd Batsman To Score 3000 Or More Runs In T20Is

IPL ല്‍ മുംബൈ ഇന്ത്യന്‍സിന്റെ കിരീട വിജയങ്ങളും കോലിയുടെ അഭാവത്തില്‍ നയിച്ച 19 T 20 കളിലെ 15 വിജയങ്ങളും അയാളിലെ പ്രതീക്ഷകളെ ആളിക്കത്തിക്കുന്നു. 2018 ല്‍ ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ടൂര്‍ണമെന്റ് വിജയവും അതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായT 20 0 പരമ്പര തൂത്തുവാരിയതടക്കമുള്ള വിജയങ്ങള്‍ രോഹിത് ശര്‍മ്മക്ക് ഉത്തേജകവുമാകാം.

How Fans Reacted To Rohit Sharma Being Named India Captain For T20I Series vs New Zealand | Cricket News

പക്ഷെ രോഹിത് ശര്‍മ്മ എന്ന നായകന് യഥാര്‍ത്ഥ പരീക്ഷണങ്ങള്‍ തുടങ്ങുന്നതേയുള്ളൂ. T20 ലോക കപ്പിനു ശേഷം നടക്കുന്ന ടി20 പരമ്പരയിലാകും രോഹിത്തിന്റെ നായകത്വത്തില്‍ ഇന്ത്യ ഇറങ്ങുക . ഇന്ത്യന്‍ നായകന്‍ എന്ന മുള്‍ക്കിരീടം ചൂടുമ്പോള്‍ ടീമിന് തുടര്‍ വിജയങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം നായകന്‍ എന്ന നിലയില്‍ കോഹ്‌ലി കാണിച്ച ബാറ്റിംഗ് സ്ഥിരത പിന്തുടരുക എന്ന അധിക ബാദ്ധ്യത കൂടി രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഇതിനോടകം നായകനെന്ന നിലയിലുള്ള കഴിവും അനുഭവസമ്പത്തും രോഹിത്തിന് തുണയാകും എന്ന് പ്രതീക്ഷിക്കാം.

Why Did Virat Kohli Leave Out Rohit Sharma, One Day After Saying He Would Open?

കഴിഞ്ഞ 8 -9 വര്‍ഷമായി ഇടതടവില്ലാതെ 3 ഫോര്‍മാറ്റിലും കളിക്കുന്ന കോഹ്‌ലി കൃത്യസമയത്ത് തന്നെയാണ് T20 നായകപദവി കൈമാറുന്നത്. 95 T20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച് 52.04 ശരാശരിയില്‍ 3227 റണ്‍സ് നേടിയ കോഹ്‌ലിയുടെ കളിക്കാരനെന്ന നിലയിലുള്ള T20 പ്രകടനങ്ങള്‍ക്കായി ലോകം കണ്ണുംനട്ടിരിക്കുന്ന കാഴ്ച വരുംദിനങ്ങളില്‍ കാണാം. T20 അരങ്ങേറ്റം കൊണ്ടും പ്രായം കൊണ്ടും ഇന്ത്യന്‍ ടീമിലെ സീനിയറായ രോഹിത്തിന്റെ നായകത്വത്തില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ചവനായ വിരാട്‌ കോഹ്‌ലി എന്ന റണ്‍ മെഷീന്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ അയാളുടെ മികവിന്റെ പാരമ്യതയിലേക്കെത്തുന്ന കാഴ്ചകള്‍ ഇനിയുള്ള ദിവസങ്ങള്‍ സമ്മാനിക്കട്ടെ.

Image

ക്രിക്കറ്റ് പ്രേമികള്‍ ആശിച്ചിരുന്നു നായകനെന്ന നിലയില്‍ കോഹ്‌ലിക്കൊരു T20 ലോക കപ്പ്. കിംഗ് കോഹ്‌ലി രാജാവിനെ പോലെ പടിയിറങ്ങുന്നുവെങ്കില്‍ അതു ചരിത്രനീതിയാകുമെന്ന് കരുതിയവര്‍ക്ക് തീര്‍ച്ചയായും നിരാശ തന്നെയാണ് ബാക്കി. എങ്കിലും നായകനെന്ന നിലയില്‍ അയാള്‍ മൈതാനത്തെ ഒരു സുന്ദരക്കാഴ്ച തന്നെയായിരുന്നു.