കോഹ്‌ലിയുടെ ജഴ്സി നമ്പര്‍ '18', അടുത്ത സീസണില്‍ കപ്പ് ആര്‍സിബിയ്ക്ക് തന്നെ!

തന്നാല്‍ കഴിയുന്ന രീതിയില്‍ വിരാട് കോഹ്ലി വീണ്ടും കൈമേയ്യ് മറന്ന് പോരാടിയ ഒരു സീസണ്‍. പക്ഷേ ആ കിരീടം വീണ്ടും അയാളില്‍ നിന്ന് അകന്നു നില്‍ക്കുന്നു.

ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം, ഓറഞ്ച് ക്യാപ്. ഐപിഎല്ലില്‍ 8000* റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ അങ്ങനെ നീളുന്നു ആ പ്രകടനങ്ങളുടെ മതിപ്പ്.

ഫീല്‍ഡില്‍ തന്റെ 200% നല്‍കുന്ന പ്ലേയര്‍. ഇന്നത്തെ ജൂറലിനെ റണ്‍ ഔട്ട് ആക്കിയ ത്രോയൊക്കെ അതിന് ഉത്തമ ഉദാഹരണം.

പക്ഷെ 17ആം കൊല്ലവും ആ കിരീടം നേടാന്‍ ആയില്ല. കിങ്ങിന്റെ ജേഴ്സി നമ്പര്‍ 18 ആയത് കൊണ്ട് അടുത്ത വര്‍ഷം ആ കപ്പ് ബാംഗ്ലൂര്‍ ഉയര്‍ത്തും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

എഴുത്ത്: ജോ മാത്യൂ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more