ശാസ്ത്രിക്ക് പിന്നാലെ കോഹ്ലി ഇടവേള എടുക്കണം എന്ന ആവശ്യവുമായി പ്രശസ്തർ, വിശ്രമം ആവശ്യം എന്ന് ആരാധകരും

ഐപിഎല്ലിലും ഫോം കണ്ടെത്താനാവാതെ വലയുകയാണ് കോഹ്ലി. ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്റെ ഏറ്റവും മോശം പ്രകടനമാണ് കോഹ്ലിയില്‍ നിന്ന് വന്നിരിക്കുന്നത്. വെറും 211 റൺസാണ് സൂപ്പർ താരത്തിന് ഇതുവരെ നേടാൻ സാധിച്ചത്. 2009 സീസണ് ശേഷം ഇത്രയും മോശം അവസ്ഥയിലൂടെ കോഹ്ലി കടന്നുപോകുന്നത് ഇതാദ്യം. ഇതിൽ ഇന്നലെ നടന്ന മത്സരത്തിൽ നേടിയത് 30 പന്തിൽ നിന്നും 33 റൺസാണ്. അതിന് തൊട്ട് മുമ്പത്തെ മത്സരത്തിലാ സീസണിൽ ആദ്യമായി ഒരു അർദ്ധ സെഞ്ച്വറി നേടുന്നത്. അതും ഒരുപാട് പന്തുകൾ എടുത്താണ് നേടിയത് .

കോഹ്‌ലിയുടെ ഈ മോശം ഫോമിൽ , മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി ഉൾപ്പെടെ നിരവധി വിദഗ്ധർ പ്രീമിയർ താരത്തോട് വിശ്രമം എടുക്കാൻ ആവശ്യപ്പെട്ടിരുന്നു , ഇപ്പോൾ എം‌എസ്‌കെ പ്രസാദും സമാനമായ രീതിയിൽ ആവശ്യങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

“വിരാട് കാര്യമായ ഇടവേള എടുക്കണമെന്നും ഏഷ്യാ കപ്പിന് മുമ്പ് അദ്ദേഹം ഫ്രഷ് ആയി തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നു.”

കോഹ്‌ലി, മുംബൈ ഇന്ത്യൻസ്, ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല, എന്നാൽ ടി20 ലോകകപ്പിൽ ഇന്ത്യൻ നിരയിൽ രോഹിത്, കോഹ്‌ലി, കെഎൽ രാഹുൽ എന്നിവരും ഒഴിച്ചുകൂടാനാവാത്തവരാണെന്ന് പ്രസാദ് കരുതുന്നു.

തുടർച്ചായി മത്സരങ്ങൾ കളിച്ച് തളർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കണമെന്നും വരാനിരിക്കുന്ന പരമ്പരകളിൽ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണം എന്നും ആവശ്യങ്ങൾ ഉണ്ട്.