ജയ്‌സ്വാൾ ചെയ്‌ത തെറ്റിന് പിഴ കോഹ്‌ലിക്ക്, രഹാനെ ദി ഹീറോ

വെസ്റ്റ്-സൗത്ത് സോണുകൾ തമ്മിലുള്ള ദുലീപ് ട്രോഫി ഫൈനലിന്റെ അഞ്ചാം ദിവസം, ആദ്യ സെഷനിൽ വിവാദം പൊട്ടിപ്പുറപ്പെട്ടു, വെസ്റ്റ് സോൺ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ യുവതാരം യശസ്വി ജയ്‌സ്വാളിനെ അച്ചടക്ക പ്രശ്‌നങ്ങളെ തുടർന്ന് കളത്തിൽ നിന്ന് പുറത്താക്കി. വെസ്റ്റ് സോൺ ബാറ്റർമാർക്ക് നേരെ സ്ലെഡ്ജിംഗ് നടത്തിയതിന് പ്രത്യേക അവസരങ്ങളിൽ ജയ്‌സ്വാളിന് അമ്പയർമാർ മുന്നറിയിപ്പ് നൽകിയിരുന്നു, പ്രത്യേകിച്ച് ബാറ്റ്സ്മാൻ ടി രവി തേജ, ഒരു ഓവറിനിടെ ജയ്‌സ്വാളുമായി വാക്ക് തർക്കവും ഉണ്ടായത് വാർത്ത ആയിരുന്നു .

ഇന്നിംഗ്‌സിന്റെ 50-ാം ഓവറിനിടെ, ജയ്‌സ്വാളും രവി തേജയും രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടു, കൂടാതെ മുൻ താരങ്ങളും അവരൂപം ചേർന്നു. അമ്പയർമാരും ഇടപെട്ടതോടെ രഹാനെ വേഗം ഓടി രംഗം ശാന്തമാക്കി. രഹാനെ യുവതാരത്തെ ഒപ്പം കൂട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ, ജയ്‌സ്വാളിന്റെ സ്ലെഡ്ജിംഗ് തുടർന്നു, ഒടുവിൽ വെസ്റ്റ് സോൺ നായകനെ കളത്തിൽ നിന്ന് പുറത്താക്കാൻ നിർബന്ധിതനായി. ക്യാപ്റ്റന്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച യശസ്വി, മൈതാനം വിടുമ്പോൾ പിറുപിറുത്തു.

എന്തായാലൂം രഹാനയെ അഭിനന്ദിച്ച് ധാരാളം ആളുകൾ രംഗത്ത് എത്തി. ഇതായിരിക്കണം ഒരു ക്യാപ്റ്റൻ എന്ന് ആളുകൾ പറയുന്നു. തെറ്റിനെ അതിന്റെ രീതിയിൽ കണ്ട് മറ്റൊന്നും നോക്കാതെ രഹാനെ ശിക്ഷ നൽകി. കോഹ്ലി ആയിരുന്നെങ്കിൽ യുവതാരത്തിന്റെ കൂടെ നിന്ന് സ്ലെഡ്ജ് ചെയ്യുമായിരുന്നു എന്നും ആരാധകർ പറയുന്നു. തെറ്റ് മനസിലാക്കിയ ജയ്‌സ്വാൾ കുറച്ച് സമയത്തിന് ശേഷം കളിക്കളത്തിൽ തിരികെ എത്തി.