2022ല്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ടി20 ലോകകപ്പ് മത്സരത്തില്‍ വിരാട് കോഹ്ലി നേടിയ ആ ഐക്കോണിക് ഷോട്ട് ഐപിഎലില്‍ കളിച്ച് കെഎല്‍ രാഹുല്‍. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലാണ് കോഹ്ലി അടിച്ച അതേപോലെ രാഹുലും സിക്‌സ് നേടിയത്. ടി20 ലോകകപ്പില്‍ കളിയുടെ നിര്‍ണായക സമയത്ത് വിരാട് പാക് ബോളര്‍ ഹാരിസ് റൗഫിനെതിരെയാണ് ആ ഷോട്ട് കളിച്ചത്. റൗഫ് എറിഞ്ഞ 19ാമത്തെ ഓവറിലെ അവസാന പന്ത് ഈ ഷോട്ടിലൂടെ സിക്‌സാക്കി മാറ്റുകയായിരുന്നു കോഹ്ലി.
കെഎല്‍ രാഹുലാവട്ടെ ഗുജറാത്തിന്റെ സ്റ്റാര്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ ബോളാണ് ഈ ഷോട്ടിലൂടെ പവലിയനിലേക്ക് അടിച്ചത്. 19-ാം ഓവറില്‍ 57 പന്തില്‍ 92 റണ്‍സ് എടുക്കുന്ന സമയത്താണ് രാഹുല്‍ കോഹ്ലിയുടെ ഐക്കോണിക് ഷോട്ട് കളിച്ചത്. ഇത് കളി കണ്ടുനിന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ കാഴ്ചവിരുന്നായി മാറി.രാഹുലിന്റെ സെഞ്ച്വറി ഇന്നിങ്‌സിന്റെ പിന്‍ബലത്തിലാണ് ഡിസി ഗുജറാത്തിനെതിരെ ആദ്യ ബാറ്റിങ്ങില്‍ 199 റണ്‍സ് നേടിയത്. മത്സരത്തില്‍ 65 പന്തില്‍ 112 റണ്‍സാണ് കെഎല്‍ അടിച്ചുകൂട്ടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്നലെ തോറ്റെങ്കിലും ഡല്‍ഹിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. 12 കളികളില്‍ ആറ് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് അവര്‍ക്കുളളത്. ഇനിയുളള രണ്ട് മത്സരങ്ങള്‍ ഡല്‍ഹി ജയിച്ച്, മുംബൈ തുടരെ തോറ്റാല്‍ അവര്‍ക്ക് പ്ലേഓഫില്‍ കേറാം.
deja vu pic.twitter.com/ZxTOrZzx4X
— m 🥷 (@97notout__) May 19, 2025