KKR VS CSK: എന്റെ ടീമിലെ വാഴ നീയാണ്, എന്തൊരു പരാജയമാണ് നീ; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി റിങ്കു സിങ്

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി റിങ്കു സിങ്. ഈ സീസണിൽ കളിച്ച ഒറ്റ മത്സരത്തിൽ പോലും ടീമിന് ഗുണം ചെയ്യുന്ന ഒരു പ്രകടനവും താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇന്ന് നടന്ന മത്സരത്തിലും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല. 6 പന്തിൽ രണ്ട് ഫോർ അടക്കം താരം 9 റൺസാണ് അദ്ദേഹം സംഭാവന ചെയ്തത്.

കൊൽക്കത്തയ്‌ക്കെതിരെ ചെന്നൈയുടെ വിജയലക്ഷ്യം 180 റൺസാണ്. ബാറ്റിംഗിൽ കൊൽക്കത്തയ്ക്ക് വേണ്ടി അജിൻക്യ രഹാനെ 48 റൺസും ആന്ദ്രേ റസ്സൽ 38 റൺസും മനീഷ് പാണ്ഡെ 36 റൺസും സുനിൽ നരെയ്ൻ 26 റൺസും നേടി ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു.

ചെന്നൈക്ക് വേണ്ടി ബോളിങ്ങിൽ നൂർ അഹമ്മദ് 4 ഓവറിൽ നിന്നായി 31 റൺസ് വഴങ്ങി 4 വിക്കറ്റുകളും സ്വന്തമാക്കി. കൂടാതെ അൻഷുൽ ഖാംഭോജ്ജ് രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. പ്ലെഓഫ് സാധ്യത നിലനിർത്താൻ കൊൽക്കത്തയ്ക്ക് ഈ മത്സരവും വരാനുള്ള മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

Read more